Latest News

കസ്റ്റഡിയില്‍ യുവാക്കള്‍ക്ക് മര്‍ദ്ദനം;ഓച്ചിറ സിഐ വിനോദിനെതിരേ കോടതി കേസെടുത്തു

അഴീക്കല്‍ സുബ്രമണ്യ ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് നടന്ന സംഘര്‍ഷത്തില്‍ പ്രതിചേര്‍ത്ത യുവാക്കളെ പോലിസ് ജീപ്പില്‍ വെച്ചും,കസ്റ്റഡിയിലും മര്‍ദ്ദിച്ചെന്ന പരാതിയിലാണ് കേസ്

കസ്റ്റഡിയില്‍ യുവാക്കള്‍ക്ക് മര്‍ദ്ദനം;ഓച്ചിറ സിഐ വിനോദിനെതിരേ കോടതി കേസെടുത്തു
X

കരുനാഗപ്പള്ളി:പോലീസിനെ അക്രമിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത യുവാക്കളെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഓച്ചിറ സിഐക്കും രണ്ട് പോലിസുകാര്‍ക്കുമെതിരെ കോടതി കേസെടുത്തു.അഴീക്കല്‍ സുബ്രമണ്യ ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് നടന്ന സംഘര്‍ഷത്തില്‍ പ്രതിചേര്‍ത്ത യുവാക്കളെ പോലിസ് ജീപ്പില്‍ വെച്ചും,കസ്റ്റഡിയിലും മര്‍ദ്ദിച്ചെന്ന പരാതിയിലാണ് കേസ്.കരുനാഗപ്പള്ളി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തത്.

ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേള അവസാനിപ്പിക്കണമെന്ന് പോലിസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കല്ലേറിലും ലാത്തിച്ചാര്‍ജിലും ഗര്‍ഭിണിക്കും പോലീസിനുമടക്കം 13 പേര്‍ക്ക് പരിക്കേറ്റിരുന്നു.ഇതില്‍ പ്രതിചേര്‍ത്ത യുവാക്കളെ പോലിസ് ജീപ്പില്‍ വെച്ചും,കസ്റ്റഡിയിലും മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഓച്ചിറ സിഐ വിനോദ് കുമാര്‍,എസ്‌ഐ നിയാസ്,സിവില്‍ പോലിസ് ഓഫിസര്‍ ശിവപ്രസാദ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്.ഐപിസി 323,324,325,341,506,34 വകുപ്പുകള്‍ പ്രകാരം 3 കേസുകളാണ് ഇവര്‍ക്കെതിരെ എടുത്തിരിക്കുന്നത്.

സംഘര്‍ഷത്തിനിടേ ഗര്‍ഭിണിയായ യുവതിയെ സിഐയുടെ നേതൃത്വത്തില്‍ പോലിസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് യുവതി കോടതിയെ സമീപിച്ചിട്ടുണ്ട്.ഇതിന് മുമ്പും സിഐ വിനോദിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.വാരാന്ത്യ ലോക്ക് ഡൗണില്‍ സഹോദരിയെ വിളിക്കാന്‍ കോളജിലേക്ക് പുറപ്പെട്ട യുവാവിനേയും ഉമ്മയെയും ഓച്ചിറയില്‍ തടഞ്ഞു നിര്‍ത്തി അപമര്യാദയായി പെരുമാറിയത് വിവാദമായിരുന്നു.രണ്ട് വര്‍ഷം മുമ്പ് വിനോദ് കുറ്റിയാടി സിഐ ആയിരിക്കെ മഹല്ല് മുതവല്ലിയെയും മുഅദ്ദിനെയും മര്‍ദ്ദിച്ചെന്ന പരാതിയില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Next Story

RELATED STORIES

Share it