Latest News

തിരഞ്ഞടുപ്പു കമ്മീഷണറെ ഇംപീച്ച് ചെയ്യാനൊരുങ്ങി കോണ്‍ഗ്രസ്

തിരഞ്ഞടുപ്പു കമ്മീഷണറെ ഇംപീച്ച് ചെയ്യാനൊരുങ്ങി കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: ചീഫ് ഇലക്ഷന്‍ കമ്മീഷണറെ ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. വോട്ട് മോഷണത്തെ തുടര്‍ന്നുള്ള വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നതോടെ തിരഞ്ഞെടുപ്പു കമ്മീഷന്‍ ചോദ്യമുനയിലായിരുന്നു.ബിജെപി ഇലക്ഷന്‍ കമ്മീഷനുമായി ചേര്‍ന്ന് വോട്ട് മോഷണം നടത്തി എന്നാണ് രാഹുല്‍ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞത്. തെളിവുസഹിതമാണ് കോണ്‍ഗ്രസ് ഇക്കാര്യം ലോകത്തിനു മുമ്പാകെ തുറന്നു കാട്ടിയത്.

എന്നാല്‍ രാഹുല്‍ഗാന്ധിയുടെ ആരോപണങ്ങള്‍ ഒന്നൊന്നായി തള്ളികളയുകയാണ് തിരഞ്ഞെടുപ്പുകമ്മീഷന്‍ ചെയ്തത്. വാര്‍ത്ത സമ്മേളനത്തിലായിരുന്നു തിരഞ്ഞെടുപ്പുകമ്മീഷന്റെ വാദം. ഇരട്ടവോട്ടിങ് പോലെയുള്ള പല കാര്യങ്ങളിലും കമ്മീഷന്‍,ആരോപണമുയര്‍ന്നപ്പോള്‍ തന്നെ ഇടപെട്ടിരുന്നുവെന്നും എന്നാല്‍ യാതൊരു തെളിവും ഇതു സംബന്ധിച്ച് കിട്ടിയിരുന്നില്ലെന്നുമായിരുന്നു മറ്റൊരു വാദം. എന്ത് തന്നെ വന്നാലും തങ്ങള്‍ ഭയപ്പെടില്ലെന്നും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കുവേണ്ടിയും നിലകൊള്ളുമെന്നും പറഞ്ഞായിരുന്നു വാര്‍ത്തസമ്മേളനം അവസാനിപ്പിച്ചത്.

Next Story

RELATED STORIES

Share it