Latest News

''വോട്ട് ചെയ്യാന്‍ വേണ്ടി മാത്രം സുരേഷ് ഗോപിയും കുടുംബവും തൃശൂരെത്തി; ഇപ്പോള്‍ ആ വീടില്ല'' കോണ്‍ഗ്രസ്

വോട്ട് ചെയ്യാന്‍ വേണ്ടി മാത്രം സുരേഷ് ഗോപിയും കുടുംബവും തൃശൂരെത്തി; ഇപ്പോള്‍ ആ വീടില്ല കോണ്‍ഗ്രസ്
X

തൃശൂര്‍: തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ വോട്ടുചെയ്യാന്‍ വേണ്ടി മാത്രം സുരേഷ് ഗോപിയും കുടുംബവും തൃശൂരില്‍ താമസിച്ചുവെന്ന് കോണ്‍ഗ്രസ്. ഭാരത് ഹെറിറ്റേജ് എന്ന വീട്ടുപേരില്‍ പതിനൊന്ന് വോട്ടുകളാണ് സുരേഷ് ഗോപിയും കുടുംബവും ചേര്‍ത്തതെന്നും തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. സുരേഷ് ഗോപി, ഭാര്യ, മക്കള്‍, സഹോദരന്‍ എന്നിവരുടെ വോട്ടുകളാണ് ചേര്‍ത്തത്. 116ാം പോളിങ് ബൂത്തിലാണ് എല്ലാവരും വോട്ടുചെയ്തത്. ഭാരത് ഹെറിറ്റേജ് എന്ന പേരിലുള്ള വീട് പിന്നീട് ബോംബെക്കാരനായ ഒരാള്‍ക്ക് നല്‍കി. ഈ വീട്ടുനമ്പര്‍ നോക്കിയാല്‍ സുരേഷ് ഗോപിക്കും കുടുംബത്തിനും കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ വോട്ടില്ല. ഇത്തരം തട്ടിപ്പുകളാണ് രാഹുല്‍ഗാന്ധിയില്‍ ഡല്‍ഹിയില്‍ ചൂണ്ടിക്കാട്ടിയത്. തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി വോട്ടുചേര്‍ത്തത് അവസാന സമയത്തായിരുന്നുവെന്നും അഡ്വ. ജോസഫ് ടാജറ്റ് ചൂണ്ടിക്കാട്ടി.

സംശയമുള്ളവരെ തേടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിയെങ്കിലും അവരാരും ഇപ്പോള്‍ ആ വിലാസത്തില്‍ താമസമില്ലെന്നാണ് കണ്ടെത്താനായത്. തൃശൂര്‍ മണ്ഡലത്തിന് പുറത്തുള്ളവരെ ബിജെപി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നത് വസ്തുതയാണ്. ഒരു ബൂത്തില്‍ 25-45 വോട്ടുകള്‍ ഇത്തരത്തില്‍ കടത്തിയതായും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it