Latest News

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
X

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് 48 പേരുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.

ആദ്യ ഘട്ട തിരഞ്ഞെടുപ്പിനുള്ള 24 സ്ഥാനാര്‍ഥികളുടെയും രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനുള്ള 24 സ്ഥാനാര്‍ഥികളുടെയും പേരുകളാണ് പട്ടികയിലുള്ളത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) അംഗീകരിച്ച പട്ടികയില്‍ ബാഗഹയില്‍ നിന്നുള്ള ജയേഷ് മംഗള്‍ സിങ്, നൗട്ടനില്‍ നിന്നുള്ള അമിത് ഗിരി, ചന്‍പേഷ്യയില്‍ നിന്നുള്ള അഭിഷേക് രഞ്ജന്‍, ബെട്ടിയയില്‍ നിന്നുള്ള വാസി അഹമ്മദ്, റിഗയില്‍ നിന്നുള്ള അമിത് കുമാര്‍ സിങ് , ഖഗരിയയില്‍ നിന്നുള്ള ഡോ. ചന്ദന്‍ യാദവ്, ഭഗല്‍പൂരില്‍ നിന്നുള്ള അജീത് കുമാര്‍ ശര്‍മ്മ തുടങ്ങിയ പ്രമുഖരുടെ പേരുകള്‍ ഉള്‍പ്പെടുന്നു.

വിവിധ മണ്ഡലങ്ങളിലെ പരിചയസമ്പന്നരും പുതുമുഖങ്ങളുമാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ മല്‍സരിക്കാനിരിക്കുന്ന സ്ഥാനാര്‍ഥികളാണ് ബാഗഹയില്‍ നിന്നുള്ള ജയേഷ് മംഗള്‍ സിങ്, അമിത് ഗിരി, വാസി അഹമ്മദ്, റക്‌സൗളില്‍ നിന്നുള്ള ശ്യാം ബിഹാരി പ്രസാദ് എന്നിവര്‍. രണ്ടാം ഘട്ടത്തില്‍ ഗോവിന്ദഗഞ്ചില്‍ ഗപ്പു റായിയുടെ ശശി ഭൂഷണ്‍ റായിയും റിഗയില്‍ അമിത് കുമാര്‍ സിങ് തുന്നയും ബത്‌നഹ-എസ്സിയില്‍ എര്‍ നവീന്‍ കുമാറും മല്‍സരിക്കുന്നു. ഇതിനുപുറമെ, രണ്ടാം ഘട്ടത്തില്‍ ഭഗല്‍പൂരില്‍ ഡോ. അജിത് കുമാര്‍ ശര്‍മ്മയും ബഹാദൂര്‍ഗഞ്ചില്‍ നിന്നുള്ള പ്രൊഫ. മുഷബ്ബീര്‍ ആലമില്‍ പ്രൊഫ. മസ്വര്‍ ആലവും മല്‍സരിക്കും.

ഇന്‍ഡ്യാ സഖ്യത്തില്‍ സീറ്റുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും തര്‍ക്കങ്ങളും നിലനില്‍ക്കെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമിടയില്‍ സീറ്റിനെ ചൊല്ലി വലിയ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതിനെല്ലാം ശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം.

Next Story

RELATED STORIES

Share it