Latest News

ഇസ്രായേല്‍ ''ഡെത്ത് കള്‍ട്ട്''ആണെന്ന് പെന്റഗണിലെ സൈനിക ഉദ്യോഗസ്ഥന്‍

ഇസ്രായേല്‍ ഡെത്ത് കള്‍ട്ട്ആണെന്ന് പെന്റഗണിലെ സൈനിക ഉദ്യോഗസ്ഥന്‍
X

വാഷിങ്ടണ്‍: ഇസ്രായേല്‍ മരണത്തിനോട് അഭിനിവേശം പുലര്‍ത്തുന്ന രാജ്യമാണെന്ന് യുഎസ് പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍. യുഎസ് സൈന്യത്തിലെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ്‌സ് ചെയര്‍മാനെ സഹായിക്കാനുള്ള ഉദ്യോഗസ്ഥനായ കേണല്‍ നതാന്‍ മക്കോര്‍മാക് ആണ് സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ പോസ്റ്റിട്ടത്. യുഎസ്, ഇസ്രായേലിന്റെ പ്രോക്‌സിയാണോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫിന്റെ ലവന്തിലെയും ഈജിപ്തിലെയും ബ്യൂറോ ചീഫാണ് നതാന്‍. ഇസ്രായേല്‍ അടക്കമുള്ള യുഎസിന്റെ സഖ്യകക്ഷികളായ രാജ്യങ്ങളുടെ നേതൃത്വങ്ങളുടെ വിവരങ്ങള്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫിന് കൈമാറുന്നതും നടപടികള്‍ ആസൂത്രണം ചെയ്യുന്നതുമായിരുന്നു ജോലി. പോസ്റ്റുകളെ തുടര്‍ന്ന് നതാനെ സ്ഥാനത്ത് നിന്ന് നീക്കിയതായി യുഎസ് പ്രതിരോധമന്ത്രാലയം അറിയിച്ചു. നതാനെതിരെ നടപടി സ്വീകരിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായും പ്രതിരോധമന്ത്രാലയം ഡെയ്‌ലി വയറിനോട് പറഞ്ഞു.

നതാന്റെ പോസ്റ്റുകള്‍

'യുഎസ് സത്യസന്ധമായ ഇടനിലക്കാരനായിരുന്നില്ല. ഇസ്രായേലിന്റെ മോശം പെരുമാറ്റത്തിന് ഞങ്ങള്‍ വളരെയധികം കാരണമായിട്ടുണ്ട്.-ഒരു പോസ്റ്റില്‍ നതാന്‍ എഴുതി.

'നാസികള്‍ നടത്തിയ ഹോളോകോസ്റ്റിന്റെ കുറ്റബോധം കാരണം, പാശ്ചാത്യ രാജ്യങ്ങള്‍ ഇസ്രായേലിനെ വിമര്‍ശിക്കുന്നത് ഒഴിവാക്കാന്‍ വളരെയധികം ശ്രമിക്കുന്നു''

'നെതന്യാഹുവും അദ്ദേഹത്തിന്റെ ജൂത-മേധാവിത്വ കൂട്ടാളികളും അധികാരത്തില്‍ തുടരുകയോ ഭൂമി പിടിച്ചെടുക്കുകയോ ചെയ്യുക എന്ന സ്വന്തം ലക്ഷ്യങ്ങള്‍ക്കായി സംഘര്‍ഷം നീട്ടിക്കൊണ്ടുപോകാന്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്.''

'' നമ്മുടെ ഏറ്റവും മോശം 'സഖ്യകക്ഷി'. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ശത്രുതയല്ലാതെ ഈ പങ്കാളിത്തത്തില്‍ നിന്ന് നമുക്ക് ഒന്നും ലഭിക്കുന്നില്ല.''

Next Story

RELATED STORIES

Share it