- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വീണയ്ക്കും മുഖ്യമന്ത്രിക്കുമെതിരായ ഹരജിയിൽ നിലപാട് മാറ്റി കുഴൽനാടൻ; ഒന്നിൽ ഉറച്ച് നിൽക്കൂവെന്ന് കോടതി

തിരുവനന്തപുരം: മാസപ്പടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ നിലപാട് മാറ്റി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മാസപ്പടിയില്‍ കോടതി നേരിട്ട് കേസെടുത്താല്‍ മതിയെന്നാണ് മാത്യു കുഴല്‍നാടന്‍ നിലപാട് സ്വീകരിച്ചത്. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു നേരത്തെ ആവശ്യപ്പെട്ടത്. ഈ ആവശ്യത്തില്‍ ഇന്ന് ഉത്തരവ് പറയാനിരിക്കെയാണ് പുതിയ നീക്കം. ഏതെങ്കിലും ഒന്നില്‍ ഉറച്ച് നില്‍ക്കൂവെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി മാത്യു കുഴല്‍നോട് പറഞ്ഞു.
മാത്യു കുഴല്‍നാടന്റെ പുതിയ നീക്കത്തിലൂടെ ഹരജി രാഷ്ട്രീയ പേരിതമാണെന്ന് വ്യക്തമാകുന്നതായി വിജിലന്‍സ് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. വിധി പറയാനായി ഹരജി ഈ മാസം 12 ലേക്ക് മാറ്റി. ധാതുമണല്‍ ഖനനത്തിനായി സിഎംആര്‍എല്‍ കമ്പനിക്ക് അനുമതി നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് മാസപ്പടി ലഭിച്ചുവെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. മുഖ്യമന്ത്രി പിണറായി വിജയയന്റെ മകള്‍ വീണാ വിജയന്‍ എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ മാത്യു കുഴല്‍ നാടന്‍ ഹരജി ഫയല്‍ ചെയ്തത്. ഫെബ്രുവരി 29 നാണ് മാത്യു കുഴല്‍നാടന്‍ ഹരജി സമര്‍പ്പിച്ചത്.
ആരോപണങ്ങള്‍ വിജിലന്‍സ് നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന വാദമുയര്‍ത്തി സര്‍ക്കാര്‍ ഹരജിയെ എതിര്‍ത്തിരുന്നു. ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവ് പുനഃപരിശോധിക്കാന്‍ വിജിലന്‍സ് കോടതിക്കാവില്ലെന്നും, സമാന സ്വഭാവമുള്ള ഹരജികള്‍ നേരത്തെ തീര്‍പ്പാക്കിയതാണെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.
RELATED STORIES
ഐപിഎല്‍ കാര്‍ണിവല്‍ ഇന്ന് മുതല്‍; ആദ്യ അങ്കം കൊല്‍ക്കത്താ നൈറ്റ്...
22 March 2025 5:19 AM GMTലേലത്തില്‍ വാങ്ങാന്‍ ആളില്ല; ഒടുവില്‍ ഭാഗ്യം എത്തിയത് മൊഹ്സിന്‍...
21 March 2025 7:19 AM GMTഐപിഎല്‍; രാജസ്ഥാന് റോയല്‍സിന് തിരിച്ചടി; ആദ്യ മൂന്ന് മല്‍സരത്തില്‍...
20 March 2025 7:00 AM GMTഇന്റര്‍നാഷണല്‍ മാസ്റ്റേഴ്സ് ലീഗ്; ഇന്ത്യക്ക് കിരീടം; വിന്‍ഡീസിനെതിരേ ...
16 March 2025 5:53 PM GMTആര്‍ക്കും വേണ്ട; ദി ഹണ്ട്രഡ് താര ലേലത്തില്‍ പാകിസ്താന് ടീമില്‍ നിന്ന് ...
14 March 2025 4:25 PM GMTഡല്‍ഹി ക്യാപ്പിറ്റല്‍സിനെ അക്സര്‍ പട്ടേല്‍ നയിക്കും
14 March 2025 6:16 AM GMT