Latest News

ചെട്ടിപ്പടി നെടുവ ഹെല്‍ത്ത് സെന്റര്‍ തകര്‍ച്ചാ ഭീഷണിയില്‍

ചെട്ടിപ്പടി നെടുവ ഹെല്‍ത്ത് സെന്റര്‍ തകര്‍ച്ചാ ഭീഷണിയില്‍
X

ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി: ചെട്ടിപ്പടി നെടുവ ആരോഗ്യ കേന്ദ്രം തകര്‍ച്ചയുടെ വക്കില്‍. പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിക്ക് കീഴിലുള്ള ചെട്ടിപ്പടി ആരോഗ്യ കേന്ദ്രത്തിലെ കെട്ടിടങ്ങളാണ് അപകട ഭീഷണി നേരിടുന്നത്. ആരോഗ്യകേന്ദ്രത്തിന്റെ വിവിധ ഭാഗങ്ങളിലെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ അടര്‍ന്നു വീണിട്ടും വാട്ടര്‍ ടാങ്ക് അടക്കം തകര്‍ന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളില്ല.

വള്ളിക്കുന്ന്, മൂന്നിയൂര്‍, പരപ്പനങ്ങാടി എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ആശ്രയകേ്ര്രന്ദമാണിത്. നേരത്തെ പ്രസവം അടക്കം കിടത്തി ചികിത്സ നടന്നിരുന്ന ഇവിടെ അതൊക്കെ നിലച്ച മട്ടിലായിട്ട് വര്‍ഷങ്ങളായി. നിരവധി തവണ മന്ത്രിമാര്‍ക്കും മറ്റും പരാതി നല്‍കിയിട്ടും നടപടികളുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ കുറവിനും ഉദ്യോഗസ്ഥരുടെ അനാസ്ഥക്കുമെതിരെ പ്രതികരിച്ചതിന് നിരവധി കേസുകള്‍ സാമൂഹിക പ്രവര്‍ത്തകര്‍ നേരിടേണ്ടി വന്നു. എസ്ഡിപിഐ പ്രവര്‍ത്തകര്‍ തന്നെ നിരവധി തവണ മാര്‍ച്ചുകളും മറ്റും സംഘടിപ്പിച്ചിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ കേന്ദ്രത്തില്‍ ഉടനടി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എസ്ഡിപിഐ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ഷറഫുദ്ധീന്‍ ആലുങ്ങല്‍, യാസര്‍ അറഫാത്ത്, അഫ്‌സല്‍ ചെട്ടിപ്പടി എന്നിവര്‍ മേഖലാ കമ്മിറ്റി യോഗത്തില്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it