സജി ചെറിയാന്റെ വീട് സംരക്ഷിക്കാന്‍ സില്‍വര്‍ ലൈന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തി,തന്റെ കൈയില്‍ തെളിവുകളുണ്ടെന്ന് തിരുവഞ്ചൂര്‍
പുതിയ മാപ്പും പഴയ മാപ്പും ഉയര്‍ത്തിക്കാണിച്ച് കൊണ്ടായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആരോപണം

കോട്ടയം:മന്ത്രി സജി ചെറിയാനെതിരെ ഗുരുതുര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മന്ത്രിയുടെ വീട് സംരക്ഷിക്കാന്‍ സില്‍വര്‍ ലൈന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആരോപണം.ജനങ്ങളോട് സത്യം പറയാന്‍ തയ്യാറാവണമെന്നും തെളിവായി രേഖകള്‍ ഉണ്ടെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.
ചെങ്ങന്നൂരില്‍ സില്‍വര്‍ ലൈന്‍ പാതയുടെ ആദ്യ ഭൂപടമല്ല ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. മന്ത്രിയുടെ വീടിരുന്ന സ്ഥലം സംരക്ഷിക്കാന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്നും റെയില്‍പാതയുടെ ദിശയില്‍ മാറ്റം വരുത്തിയതിന്റെ ഗുണം ആര്‍ക്കാണ് ലഭിച്ചതെന്ന് മന്ത്രി പറയണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
അലൈന്‍മെന്റില്‍ മാറ്റം വരുത്തിയിട്ടില്ല എന്നാണ് സജി ചെറിയാന്‍ പറയുന്നത്. ഇങ്ങനെ ജനങ്ങളോട് നുണ പറയരുതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. പുതിയ മാപ്പും പഴയ മാപ്പും ഉയര്‍ത്തിക്കാണിച്ച് കൊണ്ടായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആരോപണം. അലൈന്‍മെന്റില്‍ മാറ്റം വരുത്തിയിട്ടില്ല എന്ന് പറഞ്ഞത് ശരിയല്ല. ജനങ്ങളോട് സത്യം പറയാന്‍ തയ്യാറാവണമെന്നും തെളിവായി രേഖകള്‍ ഉണ്ടെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.
'കെ റെയിലുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. അതുകൂടി പുറത്തുവന്ന് കഴിയുമ്പോള്‍ കെ റെയിലിനെ പറ്റി സംസാരിക്കാന്‍ പോലും ഭരണപക്ഷത്തുനിന്ന് ആളുണ്ടാകില്ല. സര്‍ക്കാരിനെ അട്ടിമറിക്കാനൊന്നും പ്രതിപക്ഷത്തിന് പ്ലാനില്ല.കെ റെയില്‍ നിര്‍ത്തുന്നു എന്ന് ഗവണ്‍മെന്റ് പറഞ്ഞാല്‍ സമരം അവസാനിപ്പിക്കും. സജി ചെറിയാന്‍ ഇനി ശബ്ദിച്ചാല്‍ ബാക്കി അപ്പോള്‍ പറയാം' തിരുവഞ്ചൂര്‍ പറഞ്ഞു.സമരത്തെ ആക്ഷേപിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും,അതിന് വേണ്ടിയാണ് സമരത്തിന് പിന്നില്‍ ഭീകരവാദികളാണെന്ന് പറയുന്നതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്ഹം: വിമന് ...
26 Sep 2023 2:22 PM GMTമര്ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMT