- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ എട്ടു ജില്ലകളില്‍ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത
കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്

തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ എട്ടു ജില്ലകളില്‍ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത. കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗമാണ് അറിയിച്ചത്. തെക്കന്‍ തമിഴ്നാട് തീരത്ത് രൂപപെട്ട ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ ഇന്നും നാളെയും സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.
തുലാവര്‍ഷത്തിന്റെ മുന്നോടിയായി ബംഗാള്‍ ഉള്‍ക്കടലിലും തെക്കേ ഇന്ത്യയിലും വടക്ക് കിഴക്കന്‍ കാറ്റിന്റെ വരവിന്റെ ഫലമായി ഒക്ടോബര്‍ 25 മുതല്‍ 27 വരെ കേരളത്തില്‍ വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴ തുടര്‍ന്നേക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഒക്ടോബര്‍ 26 ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടുക്കി തോപ്രാംകുടിക്ക് സമീപം കള്ളിപ്പാറയില്‍ ഇടിമിന്നലേറ്റ് പശുക്കള്‍ ചത്തു. കള്ളിപ്പാറ സ്വദേശി ഫ്രാന്‍സിസിന്റെ രണ്ടു പശുക്കളാണ് ചത്തത്.പത്തനംതിട്ട ആങ്ങമൂഴി കോട്ടമണ്‍പാറയില്‍ ഉമണ്ണിടിച്ചിലുണ്ടായി. കോട്ടയം ജിലലയിലും മഴ ശക്തമാണ്. വീട് തകര്‍ന്നു, പാലത്തില്‍ വെള്ളം കയറി. ജില്ലയില്‍ മിന്നലോടു കൂടി ശക്തമായ മഴ തുടരുന്നു.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളനാല് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, ഇടുക്കി ജില്ലകളിലും ഒക്ടോബര്‍ 26ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
യെലോ അലര്‍ട്ടുള്ള ജില്ലകള്‍ ചുവടെ:
ഒക്ടോബര്‍ 23: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം
ഒക്ടോബര്‍ 24: പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്
ഒക്ടോബര്‍ 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ഒക്ടോബര്‍ 26: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്
ഒക്ടോബര്‍ 27: കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍കോട്
RELATED STORIES
തമിഴ്നാട് നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി മരിച്ചു
8 Jun 2025 6:31 PM GMTപാലൂര്‍കോട്ട വെള്ളച്ചാട്ടത്തില്‍ മൂന്നു പേര് അപകടത്തില്‍പ്പെട്ടു;...
8 Jun 2025 5:57 PM GMTമഴ വരുന്നു; ജൂൺ 10 മുതൽ 12 വരെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
8 Jun 2025 11:59 AM GMT34കാരിയെ ഭർത്താവ് ശ്വസം മുട്ടിച്ചു കൊന്നു
8 Jun 2025 10:22 AM GMTവീണ്ടും കാട്ടുപന്നി ആക്രമണം; രണ്ടു പേർക്ക് പരിക്ക്
8 Jun 2025 8:04 AM GMTനേമത്തെ ഒമ്പതു വയസ്സുകാരിയുടെ മരണം ആത്മഹത്യയെന്ന് പോലിസ്
8 Jun 2025 7:45 AM GMT