ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലേലത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നിഷേധിച്ച് കേന്ദ്രം
സംസ്ഥാന സര്‍ക്കാരുകള്‍ക്കോ സര്‍ക്കാരിന്റെ അധീനതയിലുള്ള പൊതുമേഖലാ സംരംഭങ്ങള്‍ക്കോ ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ കത്തിലൂടെ അറിയിച്ചത്

ന്യൂഡല്‍ഹി:ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ് ലേലത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നിഷേധിച്ച് കേന്ദ്രം.സംസ്ഥാന സര്‍ക്കാരുകള്‍ക്കും പൊതുമേഖലാ സ്ഥാപനത്തിനും ലേലത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചു.
ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിനെ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ശേഷം ആസ്തികള്‍ ഏറ്റെടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കെഎസ്‌ഐഡിസിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കവേയാണ് ലേലത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സംസ്ഥാനത്തെ കേന്ദ്രം വിലക്കിയത്.എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കോ സര്‍ക്കാരിന്റെ അധീനതയിലുള്ള പൊതുമേഖലാ സംരംഭങ്ങള്‍ക്കോ ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ കത്തിലൂടെ അറിയിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നയത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ പലതും ലേല നടപടികളിലേക്ക് കടന്ന പശ്ചാത്തലത്തില്‍ പല ഘട്ടത്തിലും സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി തന്നെയാണ് എച്ച്എല്‍എല്‍ ലേല നടപടികളില്‍ പങ്കെടുക്കാനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ തേടിയിരുന്നത്.
കേന്ദ്രത്തിന്റെ ഈ നീക്കത്തിനെതിരേ വരുംദിവസങ്ങളില്‍ ശക്തമായ അതൃപ്തി രേഖപ്പെടുത്താനാണ് കേരളം തയാറെടുക്കുന്നത്. ലോക്‌സഭയില്‍ ഉള്‍പ്പെടെ സംസ്ഥാനം ഈ വിഷയം ഉന്നയിച്ചേക്കും.
RELATED STORIES
എംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര് സ്വദേശി കര്ണാടകയില്...
1 Dec 2023 6:12 AM GMTഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദു രാജിവയ്ക്കണം: വിഡി സതീശന്
30 Nov 2023 9:32 AM GMTകരുവന്നൂര് ബാങ്ക് ക്രമക്കേട്: ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു
29 Nov 2023 11:29 AM GMTമിനിലോറിയില് വന് സ്പിരിറ്റ് കടത്ത്; ബിജെപി നേതാവ് ഉള്‍പ്പെടെ...
25 Nov 2023 8:06 AM GMTസ്കൂളിലെ വെടിവയ്പ്; പ്രതി ജഗന് ജാമ്യം, മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ...
21 Nov 2023 2:23 PM GMTതൃശ്ശൂരിലെ സ്കൂളില് വെടിവയ്പ്; പൂര്വവിദ്യാര്ഥി കസ്റ്റഡിയില്
21 Nov 2023 7:11 AM GMT