Latest News

മൂന്നാഴ്ചയ്ക്കകം കേസുകൾ കുറയും; സാമൂഹ്യവ്യാപനം നടന്നെന്ന് ആരോ​ഗ്യവകുപ്പ് വിലയിരുത്തുന്നു: ആരോ​ഗ്യ മന്ത്രി വീണാ ജോർജ്

രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​ണെ​ങ്കി​ലും ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​വാ​ണെ​ന്ന​താ​ണ് നി​ല​വി​ലെ ആ​ശ്വാ​സം.

മൂന്നാഴ്ചയ്ക്കകം കേസുകൾ കുറയും; സാമൂഹ്യവ്യാപനം നടന്നെന്ന് ആരോ​ഗ്യവകുപ്പ് വിലയിരുത്തുന്നു: ആരോ​ഗ്യ മന്ത്രി വീണാ ജോർജ്
X

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരം​ഗം അതിതീവ്രമായി വ്യാപിക്കുന്നതിനിടെ, കേരളത്തിൽ മൂന്നാഴ്ചയ്ക്കകം കൊവിഡ് കേസുകൾ കുറയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഒരു മാസമായി മൂന്നാം തരം​ഗം തുടങ്ങിയിട്ട്. നിലവിൽ പലയിടത്തും രോ​ഗികളുടെ എണ്ണം പരമാവധിയിൽ എത്തിയിരിക്കുകയാണ്. ഫ്രെ​ബു​വ​രി ര​ണ്ടാം വാ​ര​ത്തോ​ടെ ഇ​ത് കു​റ​ഞ്ഞു തു​ട​ങ്ങും എ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ൻറെ പ്ര​തീ​ക്ഷ. സ​മൂ​ഹ​വ്യാ​പ​നം എ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും അ​തു​ണ്ടാ​യി എ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ല​യി​രു​ത്തുന്നതെന്നും മന്ത്രി അറിയിച്ചു. രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​ണെ​ങ്കി​ലും ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​വാ​ണെ​ന്ന​താ​ണ് നി​ല​വി​ലെ ആ​ശ്വാ​സം.

മ​ര​ണ​നി​ര​ക്കി​ലും കാ​ര്യ​മാ​യ വ​ർ​ധ​ന​യി​ല്ല. ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​ത്തി​ൻറെ വ്യാ​പ​ന​ശേ​ഷി കൂ​ടു​ത​ലാ​ണെ​ങ്കി​ലും തീ​വ്ര​ത കു​റ​വാ​യ​തു​കൊ​ണ്ടാ​ണ് ഗു​രു​ത​ര​മാവു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യു​ന്ന​ത്. കൂ​ടാ​തെ ര​ണ്ടു ഡോ​സ് വാ​ക്സി​ൻ ഭൂ​രി​ഭാ​ഗ​വും സ്വീ​ക​രി​ച്ച​തും തീ​വ്ര​ത കു​റ​യാ​ൻ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്- മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it