Latest News

ഹോളി ദിനത്തില്‍ ജുമുഅ രണ്ട് മണിക്ക് ശേഷം നടത്തണം: യോഗി ആദിത്യനാഥ്

ഹോളി ദിനത്തില്‍ ജുമുഅ രണ്ട് മണിക്ക് ശേഷം നടത്തണം: യോഗി ആദിത്യനാഥ്
X

ലഖ്‌നോ: ഹോളി ദിനമായ മാര്‍ച്ച് 14 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം ജുമുഅ നടത്താമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതിന് മുമ്പ് നമസ്‌കരിക്കേണ്ടവര്‍ക്ക് വീട്ടില്‍ നമസ്‌കരിക്കാമെന്നും ഇന്ത്യാടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഹോളി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണെന്നും വെള്ളിയാഴ്ച്ച നമസ്‌കാരം കൊല്ലത്തില്‍ 52 തവണ നടക്കാറുണ്ടെന്നുമുള്ള സംഭല്‍ സര്‍ക്കിള്‍ ഓഫീസര്‍ അനുജ് ചൗധുരിയുടെ പ്രസംഗത്തെ മുഖ്യമന്ത്രി പ്രകീര്‍ത്തിച്ചു. അനൂജ് ചൗധുരി പറഞ്ഞത് ശരിയാണെന്ന് യോഗി പറഞ്ഞു.

''ആഘോഷവേളകളില്‍ നമ്മള്‍ പരസ്പരം വികാരങ്ങളെ ബഹുമാനിക്കണം. എല്ലാ വെള്ളിയാഴ്ചയും നമസ്‌കാരം നടത്താറുണ്ട്, പക്ഷേ ഹോളി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ വരുന്നുള്ളൂ. നമസ്‌കാരം വൈകിപ്പിക്കാം, വെള്ളിയാഴ്ച പ്രാര്‍ത്ഥന കൃത്യസമയത്ത് (സാധാരണ സമയം ഉച്ചയ്ക്ക് 1.30) നടത്താന്‍ തയ്യാറുള്ളവര്‍ക്ക് വീട്ടില്‍ തന്നെ ഇരുന്നുകൊണ്ട് അത് ചെയ്യാം. നമസ്‌കാരത്തിനായി പള്ളിയില്‍ പോകണമെന്ന് നിര്‍ബന്ധമില്ല.''- ആദിത്യനാഥ് പറഞ്ഞു.

Next Story

RELATED STORIES

Share it