Latest News

വീടിന്റെ ചുമരില്‍ തുളച്ച് കയറിയ നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി

വീടിന്റെ ചുമരില്‍ തുളച്ച് കയറിയ നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി
X

കോഴിക്കോട് :കോഴിക്കോട് അടിവാരത്ത് വീടിന്റെ ചുമരില്‍ തുളച്ച് കയറിയ നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി.വള്ളിയോട് സ്വദേശി മണിയന്‍ എന്നയാളിന്റെ വീടിന്റെ പില്ലറില്‍ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. വീടിന് മുറ്റത്ത് നിന്ന് നാടന്‍ തോക്കിന്റെ തിരയുടെ ഭാഗങ്ങളും കണ്ടെടുത്തു.പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വനത്തിന് സമീപമുള്ള ഈ പ്രദേശത്ത് കാട്ടുപന്നി ശല്യമുണ്ട്. പ്രദേശവാസികളാരോ പന്നിയെ വെടിവെച്ചപ്പോള്‍ ഉന്നം തെറ്റി വെടിയുണ്ട വീടിന് പതിച്ചതാവാമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.



Next Story

RELATED STORIES

Share it