Latest News

യെലഹങ്കയിലെ ബുള്‍ഡോസര്‍ രാജ്; കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ഫ്ളാറ്റിന് പണം നല്‍കേണ്ടിവരില്ലെന്ന് സര്‍ക്കാര്‍

യെലഹങ്കയിലെ ബുള്‍ഡോസര്‍ രാജ്; കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ഫ്ളാറ്റിന് പണം നല്‍കേണ്ടിവരില്ലെന്ന് സര്‍ക്കാര്‍
X

ബെംഗളൂരു: കര്‍ണാടകയിലെ യെലഹങ്കയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ വീടു ലഭിക്കാന്‍ അഞ്ചു ലക്ഷം രൂപ നല്‍കേണ്ടിവരുമെന്നതില്‍ വ്യക്തത വരുത്തി സര്‍ക്കാര്‍. ബൈപ്പനഹളളിയില്‍ ഫ്ളാറ്റിന് പണം നല്‍കേണ്ടിവരില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജനറല്‍ വിഭാഗത്തിന് സബ്സിഡിയായി 8.7 ലക്ഷം രൂപ നല്‍കും. എസ്സി/എസ്ടി വിഭാഗത്തിന് സബ്സിഡിയായി 9.5 ലക്ഷം രൂപ നല്‍കാനും തീരുമാനമായി. ബാക്കി വരുന്ന തുകയ്ക്ക് വായ്പ സൗകര്യം ഒരുക്കാനും ധാരണയായിട്ടുണ്ട്.

സംസ്ഥാന ഗവണ്‍മെന്റ് സബ്‌സിഡിയ്ക്ക് പുറമേ കേന്ദ്ര സബ്‌സിഡിയും ലഭ്യമാക്കും. നേരത്തെ ബിബിഎംപി സബ്‌സിഡി മാത്രമാണ് പ്രഖ്യാപിച്ചിരുന്നത്. അര്‍ഹരായവരുടെ പട്ടിക നാളെ മുതല്‍ തയ്യാറാക്കി തുടങ്ങും. ജനുവരി ഒന്നു മുതല്‍ ഫ്‌ളാറ്റുകള്‍ കൈമാറി തുടങ്ങുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു. ബൈയപ്പനഹളളിയിലെ വീടുകള്‍ സൗജന്യമായി കൈമാറില്ലെന്നും വീടിന് ഓരോരുത്തരും അഞ്ചു ലക്ഷം രൂപ വീതം നല്‍കണമെന്നും സര്‍ക്കാര്‍ തീരുമാനിച്ചതായി ഇന്നലെ റിപോര്‍ട്ടുണ്ടായിരുന്നു. 11.2 ലക്ഷം രൂപയുടെ വീട് അഞ്ചു ലക്ഷം രൂപയ്ക്ക് നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലായിരുന്നു ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് യെലഹങ്ക കൊഗിലു ഗ്രാമത്തിലെ ഫക്കീര്‍ കോളനിയിലും വസീം ലേഔട്ടിലും ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വീടുകള്‍ പൊളിച്ചുനീക്കിയത്. ഉര്‍ദു ഗവണ്‍മെന്റ് സ്‌കൂളിനു സമീപത്തെ കുളം കൈയേറിയാണ് താമസിക്കുന്നതെന്ന് ആരോപിച്ചായിരുന്നു നടപടി. മുന്നറിയിപ്പില്ലാതെ നടത്തിയ ഈ 'ബുള്‍ഡോസര്‍ രാജി'ലൂടെ നാനൂറോളം വീടുകള്‍ തകര്‍ക്കപ്പെടുകയും 350ലധികം കുടുംബങ്ങള്‍ പെരുവഴിയിലാവുകയും ചെയ്തു.

Next Story

RELATED STORIES

Share it