Latest News

ബജറ്റ് 2026: സൗജന്യ വിദ്യാഭ്യാസം ബിരുദതലത്തിലേക്ക് വ്യാപിപ്പിക്കും

ബജറ്റ് 2026: സൗജന്യ വിദ്യാഭ്യാസം ബിരുദതലത്തിലേക്ക് വ്യാപിപ്പിക്കും
X

തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലേക്ക് പുതിയ ചരിത്രമെഴുതി സംസ്ഥാന ബജറ്റ്. പ്ലസ് ടു വരെ നിലവിലുള്ള സൗജന്യ വിദ്യാഭ്യാസം ഇനി ബിരുദ തലത്തിലേക്കും വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഈ തീരുമാനം പ്രാബല്യത്തില്‍ വരിക. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഉന്നതപഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്ന സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് വലിയ ആശ്വാസമാകുന്നതാണ് ഈ പ്രഖ്യാപനം.

Next Story

RELATED STORIES

Share it