Latest News

ബ്രിട്ടന്റെ യുദ്ധവിമാനം പൊളിച്ച് കൊണ്ടുപോവും

ബ്രിട്ടന്റെ യുദ്ധവിമാനം പൊളിച്ച് കൊണ്ടുപോവും
X

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് നേവിയുടെ എഫ്-35ബി യുദ്ധവിമാനം നന്നാക്കാനുള്ള നീക്കം ഉപേക്ഷിച്ചു. വിമാനം ഭാഗങ്ങളാക്കി പൊളിച്ച് കൊണ്ടുപോകാനുള്ള ശ്രമമാരംഭിച്ചു. ഇതിനായി സി.17 ഗ്ലോബ്മാസ്റ്റര്‍ എന്ന സൈനിക കാര്‍ഗോ വിമാനം എത്തിക്കും. എയര്‍ലിഫ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനായാണ് ഗ്ലോബ്മാസ്റ്റര്‍ എത്തിക്കുന്നത്.

ഏതൊക്കെ ഭാഗങ്ങളാണ് പൊളിക്കുക എന്ന് ഇതുവരെ വ്യക്തമായില്ല. ചിറകുകള്‍ അഴിച്ചുമാറ്റാന്‍ തീരുമാനമായിട്ടുണ്ട്. ഇതിനായി യുകെയില്‍ നിന്നുള്ള വിദഗ്ദസംഘം പുറപ്പെട്ടിട്ടുണ്ട്. 40 അംഗ ബ്രിട്ടീഷ്-അമേരിക്കന്‍ സാങ്കേതികവിദഗ്ദ്ധരുടെ സംഘമാണ് തിരുവനന്തപുരത്തേക്കെത്തുന്നത്. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ് വിമാനം. അറബിക്കടലിലെ സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ്-35 വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലാണ് തകരാര്‍ കണ്ടെത്തിയത്.

Next Story

RELATED STORIES

Share it