Latest News

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി സന്ദേശം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി സന്ദേശം
X

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി സന്ദേശം. ഇന്ന് രാവിലെ പത്തുമണിയോടെയാണ് മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സജീവ് കുമാറിന്റെ ഔദ്യോഗിക ഇ മെയിലില്‍ സന്ദേശമെത്തിയത്. മെഡിക്കല്‍ കോളജിന്റെ പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. നിലവില്‍ കോളജില്‍ വ്യാപക പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.

തമിഴ്‌നാട്ടില്‍ നിന്നുള്ള മെയില്‍ ഐഡിയില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയതെന്നാണ് പ്രാഥമിക വിവരം. ആശുപത്രിയിലെ പ്രധാനപ്പെട്ട പാര്‍ക്കിങിലും പരിശോധന നടന്നുവരികയാണ്.

Next Story

RELATED STORIES

Share it