Latest News

ഗംഗാ നദിയില്‍ യാത്രാബോട്ട് മുങ്ങി;10 പേരെ കാണാതായി

ബോട്ടില്‍ 55 യാത്രക്കാരാണ് ഉണ്ടായിരുന്നത്

ഗംഗാ നദിയില്‍ യാത്രാബോട്ട് മുങ്ങി;10 പേരെ കാണാതായി
X

പട്‌ന:ഗംഗാ നദിയില്‍ 55 യാത്രക്കാരുമായി പോയ ബോട്ടു മുങ്ങി.10 പേരെ കാണാതായി.ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേര്‍ന്ന് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

ബിഹാറിലെ ദാനാപൂരില്‍ പുലര്‍ച്ചെയാണ് അപകടം. ജോലി കഴിഞ്ഞു മടങ്ങിയ തൊഴിലാളികള്‍ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. നദിയുടെ മധ്യ ഭാഗത്ത് എത്തിയപ്പോള്‍ ബോട്ട് പൂര്‍ണമായി മുങ്ങി.അപകടത്തില്‍പെട്ടവരെല്ലാം ദാവൂദ്പൂര്‍ സ്വദേശികളാണ്. യാത്രക്കാര്‍ക്ക് പുറമേ വലിയ അളവില്‍ കാലിത്തീറ്റയും ബോട്ടില്‍ സൂക്ഷിച്ചിരുന്നതായി പോലിസ് പറഞ്ഞു.



Next Story

RELATED STORIES

Share it