Latest News

പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു

പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു
X

മ്യൂണിക്: മോട്ടോര്‍ ഷോയില്‍ ബിഎംഡബ്ല്യു പുതിയ ലോഗോ അവതരിപ്പിച്ചു. ഒറ്റനോട്ടത്തില്‍ വലിയ മാറ്റങ്ങളൊന്നുമില്ലെങ്കിലും സൂക്ഷിച്ചുനോക്കുമ്പോഴാണ് വ്യത്യാസം മനസ്സിലാകുന്നത്. ഇലക്ട്രിക് ix3 മോഡലിന്റെ അവതരണത്തോടൊപ്പം തന്നെയാണ് പുതിയ ലോഗോയും എത്തിയത്. വൃത്താകൃതിയും നീലയും വെള്ളയും നിറങ്ങള്‍ തുടര്‍ന്നെങ്കിലും അകത്തെ ക്രോം റിംഗ് ഒഴിവാക്കി. അക്ഷരങ്ങളുടെ വലുപ്പത്തിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

പുതിയ വാഹന നിരയില്‍ ഇനി ഈ ലോഗോ ഉപയോഗിക്കും. നേരത്തെയുണ്ടായിരുന്ന മോഡലുകളില്‍ പഴയ ലോഗോ തന്നെ തുടരും.

Next Story

RELATED STORIES

Share it