Latest News

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മോദി സര്‍ക്കാരിന്റെ ഭരണത്തിന് അന്ത്യം കുറിക്കും; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മോദി സര്‍ക്കാരിന്റെ ഭരണത്തിന് അന്ത്യം കുറിക്കും; മല്ലികാര്‍ജുന്‍ ഖാര്‍ഗെ
X

പട്ന: 2025 ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മോദി സര്‍ക്കാരിന്റെ ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പട്‌നയില്‍ നടന്ന സിഡബ്ല്യൂസി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാരില്‍ വിള്ളലുകള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും ആഭ്യന്തര കലഹങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ പിളര്‍പ്പിന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയാണ് ബിജെപി കുറ്റപ്പെടുത്തുന്നത്. ഈ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ ജനങ്ങള്‍ ബിജെപിയെ തള്ളിക്കളയുമെന്നും വികസനത്തിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

'തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നു. ഒന്നിലധികം സംസ്ഥാനങ്ങളില്‍ നിന്ന് വോട്ടെടുപ്പില്‍ കൃത്രിമം നടന്നതായി ആരോപണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ ആശങ്കകള്‍ പരിഹരിക്കുന്നതിന് പകരം, കമ്മീഷന്‍ ഞങ്ങളില്‍ നിന്ന് സത്യവാങ്മൂലം ആവശ്യപ്പെടുകയാണ്. ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമമാണിത്,' ഖാര്‍ഗെ പറഞ്ഞു. ഇന്ത്യ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും നയതന്ത്രപരമായ പിഴവുകള്‍ മോദി ഭരണത്തിന്‍ കീഴിലുള്ള 'ഭരണത്തിന്റെ സമ്പൂര്‍ണ്ണ പരാജയത്തെ' പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it