Latest News

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ്; മികച്ച വോട്ടര്‍ പങ്കാളിത്തമെന്ന് കണക്കുകള്‍

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ്; മികച്ച വോട്ടര്‍ പങ്കാളിത്തമെന്ന് കണക്കുകള്‍
X

പട്‌ന: രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ മികച്ച വോട്ടര്‍ പങ്കാളിത്തമുണ്ടെന്ന് വിലയിരുത്തല്‍. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം, രാവിലെ 11 മണി വരെ 31.38 ശതമാനം പോളിങ് രേഖപ്പെടുത്തി.

കിഷന്‍ഗഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. 34.74 ശതമാനംമാണ് ഇവിടത്തെ പോളിങ്. മധുബാനി ജില്ലയിലാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത് . ഗയയില്‍ 34.07 ശതമാനവും ജാമുയിയില്‍ 33.69 ശതമാനവും ഔറംഗാബാദില്‍ 32.88 ശതമാനവും ബങ്കയില്‍ 32.91 ശതമാനവും പൂര്‍ണിയയില്‍ 32.94 ശതമാനവും പശ്ചിമ ചമ്പാരനില്‍ 32.39 ശതമാനവും പോളിങ് രേഖപ്പെടുത്തി.

കൈമൂര്‍ (ഭാബുവ) 31.98 ശതമാനം, അരാരിയ 31.88 ശതമാനം, അര്‍വാള്‍ 31.07 ശതമാനം, സുപൗള്‍ 31.69 ശതമാനം, ഷിയോഹര്‍ 31.58 ശതമാനം, പൂര്‍വി ചമ്പാരന്‍ 31.16 ശതമാനം, ജഹാനാബാദ് 30.36 ശതമാനം, കതിഹാര്‍ഹി 30.36 ശതമാനം. 29.81 ശതമാനം, റോഹ്താസ് 29.80 ശതമാനം, ഭഗല്‍പൂര്‍ 29.08 ശതമാനം, നവാഡ 29.02 ശതമാനം എന്നിങ്ങെയാണ് പുതിയ കണക്കുകള്‍. ഭരണകക്ഷിയായ എന്‍ഡിഎയ്ക്കും പ്രതിപക്ഷമായ ഇന്‍ഡ്യ സഖ്യത്തിനും ജാതി, സമുദായ ചലനാത്മകതയുള്ള വിവിധ ഗ്രൂപ്പുകളുടെ പിന്തുണ നിലനിര്‍ത്തുന്നതിനുള്ള നിര്‍ണായക പരീക്ഷണമായിട്ടാണ് അവസാന റൗണ്ട് പോളിങിനെ വിദഗ്ധര്‍ വിലയിരുത്തുന്നത്.

Next Story

RELATED STORIES

Share it