Latest News

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്ന കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം നാളെ

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്ന കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം നാളെ
X

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്ന കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം നാളെ ചേരുമെന്ന് വിവരം. രണ്ടുഘട്ടമായാണ് ബിഹാറില്‍ വോട്ടെടുപ്പ് നടക്കുക. നവംബര്‍ 6നും 11നുമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. 40 സംവരണ സീറ്റാണ് ബിഹാറിലുള്ളത്. ആകെ ഏഴ് കോടി 43 ലക്ഷം വോട്ടര്‍മാരില്‍ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളുമാണുള്ളത്.

പുതിയ വോട്ടര്‍മാര്‍ക്ക് 15 ദിവസത്തികം വോട്ടര്‍ ഐഡി കാര്‍ഡുകള്‍ നല്‍കും.ആകെ 90,000 പോളിങ്ങ് സ്റ്റേഷനുകളാണ് ബിഹാറിലുണ്ടാകുക. ഇക്കുറി എന്‍ഡിഎയും ഇന്ത്യാ സഖ്യവും തമ്മിലാണ് മല്‍സരം നടക്കുക. ബിജെപി, ജനതാദള്‍ (യുനൈറ്റഡ്), ലോക് ജന്‍ശക്തി പാര്‍ട്ടി എന്നിവയാണ് എന്‍ഡിഎ സഖ്യത്തിലുള്ളത്. ആര്‍ജെഡി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടും.

Next Story

RELATED STORIES

Share it