Latest News

ലൈംഗിക ബന്ധത്തിനിടെ കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞത് പ്രകോപനമുണ്ടാക്കി; ഷിജിന്‍ കൊടുംക്രിമിനലെന്ന് പോലിസ്

ലൈംഗിക ബന്ധത്തിനിടെ കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞത് പ്രകോപനമുണ്ടാക്കി; ഷിജിന്‍ കൊടുംക്രിമിനലെന്ന് പോലിസ്
X

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്റെ കൊലപാതകത്തില്‍ പിതാവ് ഷിജിനെതിരെ കൂടുതല്‍ കണ്ടെത്തലുകള്‍. അച്ഛന്‍ ഷിജിന്‍ കൊടുംക്രിമിനലാണെന്നാണ് പോലിസ് റിപോര്‍ട്ട്. ഭാര്യയുമായുള്ള ലൈംഗിക ബന്ധത്തിനിടെ കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറയുന്നു.

ഷിജിന്റെ ഭാര്യ കൃഷ്ണപ്രിയയുടെ രഹസ്യമൊഴിയാണ് കേസില്‍ നിര്‍ണ്ണായകമായത്. ശാരീരിക ബന്ധത്തിനും സെക്‌സ് ചാറ്റിനും കുഞ്ഞ് തടസ്സം നിന്നതാണ് പെട്ടന്നുള്ള പ്രകോപന കാരണം. കൊലപാതക ദിവസം രാത്രി ഭാര്യയുമായുള്ള ബന്ധത്തിനിടെ കുഞ്ഞു ഉണര്‍ന്ന് കരഞ്ഞത് പ്രകോപനത്തിന് കാരണമായി. ഇതോടെ, കുഞ്ഞിനെ മടിയില്‍ ഇരുത്തി കൈമുട്ടുകൊണ്ട് അടിവയറ്റില്‍ ഇടിച്ചു.

കുഞ്ഞു കുഴഞ്ഞു വീണിട്ടും ആശുപത്രിയില്‍ കൊണ്ടു പോകാന്‍ തയ്യാറായില്ല. പല സത്രീകളുമായുള്ള ശാരീരിക ബന്ധത്തിനും, സെക്‌സ് ചാറ്റിനും താന്‍ തടസ്സം നിന്നതിന്റെ പകയും ഷിജിന്‍ കുഞ്ഞിനോട് തീര്‍ക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ഒപ്പം കിടത്തുമ്പോഴല്ലൊം പുതുപ്പ് കൊണ്ട് കുഞ്ഞിന്റെ മുഖം മൂടും. ഇങ്ങനെ ഉപദ്രവിക്കുമെന്ന് കരുതിയില്ലെന്നും നിരന്തര പീഡനമാണ് താനും കുഞ്ഞും ഷിജിന്റെ വീട്ടില്‍ നേരിട്ടതെന്നും കൃഷ്ണപ്രിയ പറഞ്ഞു.

ഷിജിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. സെക്‌സ് ചാറ്റ് ആപ്പുകളില്‍ സജീവമായിരുന്ന ഷിജിന് സ്ത്രീകളുമായി സെക്‌സ് ചാറ്റ് ചെയ്യാന്‍ സ്വന്തമായി ഒരു ഗ്രൂപ്പുണ്ടെന്ന് പോലിസ് കണ്ടെത്തി.

Next Story

RELATED STORIES

Share it