Latest News

കുഞ്ഞിനെ കുരങ്ങ് തട്ടിപ്പറിച്ച് കിണറ്റിലെറിഞ്ഞു; രക്ഷയായത് കുഞ്ഞ് ധരിച്ച ഡയപ്പര്‍

കുഞ്ഞിനെ കുരങ്ങ് തട്ടിപ്പറിച്ച് കിണറ്റിലെറിഞ്ഞു; രക്ഷയായത് കുഞ്ഞ് ധരിച്ച ഡയപ്പര്‍
X

റായ്പുര്‍: 20 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ മാതാവിന്റെ കൈയ്യില്‍ നിന്ന് തട്ടിപ്പറിച്ച് കുരങ്ങ് കിണറ്റിലെറിഞ്ഞു. കുഞ്ഞിനെ വെള്ളത്തില്‍ മുങ്ങിത്താഴാതെ രക്ഷയായത് കുഞ്ഞിനെ ധരിപ്പിച്ചിരുന്ന ഡയപ്പറായിരുന്നു. ഛത്തീസ്ഗഢിലെ സീനി ഗ്രാമത്തിലാണ് സംഭവം.

കുരങ്ങ് അമ്മയുടെ കയ്യില്‍നിന്ന് തട്ടിപ്പറിച്ച് കിണറ്റിലെറിഞ്ഞ 20 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം നടക്കുന്നതുവരെ പത്ത് മിനിറ്റോളം വെള്ളത്തില്‍ മുങ്ങിത്താഴാതെ കുഞ്ഞിനെ കാത്തത് ധരിപ്പിച്ചിരുന്ന ഡയപ്പര്‍. മാതാവ് കുഞ്ഞിന് പാല്‍ കൊടുക്കുന്നതിനിടെയാണ് കുരങ്ങ് വീട്ടില്‍ പ്രവേശിച്ചത്. നിലവിളി കേട്ട ഗ്രാമവാസികള്‍ പെട്ടെന്ന് ഒത്തുകൂടി കുരങ്ങിനെ പിന്തുടര്‍ന്നെങ്കിലും കുഞ്ഞിനെ കൊണ്ടുപോയിരുന്നു. കുഞ്ഞിനായുള്ള തിരച്ചിലിനിടയിലാണ് കുഞ്ഞ് കിണറ്റില്‍ പൊങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കുഞ്ഞ് ധരിച്ച ഡയപ്പര്‍ കുഞ്ഞിനെ താങ്ങിനിര്‍ത്തുകയും മുങ്ങിത്താഴാതിരിക്കാന്‍ സഹായിക്കുകയും ചെയ്തു.

ഗ്രാമവാസികള്‍ ഒരു ബക്കറ്റ് ഉപയോഗിച്ച് ഉടന്‍ തന്നെ കുഞ്ഞിനെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തു. ആ സമയത്ത് ഒരു ചടങ്ങിനുവേണ്ടി ഗ്രാമത്തിലെത്തിയ നഴ്‌സ് രാജേശ്വരി രഥോര്‍ കുഞ്ഞിന് അടിയന്തര സിപിആര്‍ നല്‍കി. നിമിഷങ്ങള്‍ക്കുള്ളില്‍ കുഞ്ഞിന്റെ ശ്വാസോച്ഛ്വാസം പുനരാരംഭിച്ചു. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ നില തൃപ്തികരമാണെന്നും ഗുരുതരമായ പരിക്കുകളില്ലെന്നുമാണ് വിവരം.

Next Story

RELATED STORIES

Share it