Latest News

നിയമസഭാ തിഞ്ഞെടുപ്പ്: എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇത്തവണ പരിഗണിക്കില്ലെന്ന് നേതൃത്വം

നിയമസഭാ തിഞ്ഞെടുപ്പ്: എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇത്തവണ പരിഗണിക്കില്ലെന്ന് നേതൃത്വം
X

തിരുവനന്തപുരം: നിയമസഭാ തിഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനായുള്ള കെപിസിസിയുടെ തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് . സിറ്റിങ് എംഎല്‍എമാരുടെ സ്ഥാനാര്‍ഥിത്വം തീരുമാനിക്കാണ് യോഗം ചേരുന്നത്.ഇന്ന് മുതല്‍ വ്യാഴാഴ്ച വരെ ജില്ലകളിലെ കോര്‍ കമ്മിറ്റി അംഗങ്ങളുമായി നേതൃത്വം കൂടിക്കാഴ്ച നടത്തും.

സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പ്രാദേശികമായ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത ശേഷം അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിടാനാണ് സാധ്യത. നിലവിലെ എംഎല്‍എമാരില്‍ ആരൊക്കെ വീണ്ടും കളത്തിലിറങ്ങണമെന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ വ്യക്തമായ ധാരണയുണ്ടാകും.എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇത്തവണ പരിഗണിക്കില്ലെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it