Latest News

കലാസംവിധായകന്‍ കെ ശേഖര്‍ അന്തരിച്ചു

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രം മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകനായിരുന്നു

കലാസംവിധായകന്‍ കെ ശേഖര്‍ അന്തരിച്ചു
X

തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകന്‍ കെ ശേഖര്‍(72)അന്തരിച്ചു. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' ഉള്‍പ്പെടെയുള്ള സിനിമകളുടെ കലാസംവിധാനം നിര്‍വഹിച്ച ചലച്ചിത്രകാരനാണ്. തിരുവനന്തപുരം സ്റ്റാച്യുവിലുള്ള വീട്ടിലായിരുന്നു അന്ത്യം. കേരള സര്‍വകാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയശേഷമാണ് കലാസംവിധാന രംഗത്തേക്കെത്തുന്നത്.

1982ല്‍ ജിജോ പുന്നൂസ് സംവിധാനം ചെയ്ത 'പടയോട്ടം' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പടയോട്ടത്തിലെ കോസ്റ്റ്യൂം പബ്ലിസിറ്റി ഡിസൈനറായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ത്രിഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്റെ കലാസംവിധായകനായിരുന്നു. 'ആലിപ്പഴം പെറുക്കാം' എന്ന ഗാനത്തിലെ കറങ്ങുന്ന മുറി രൂപകല്‍പ്പന ചെയ്തത് ശേഖറായിരുന്നു. നോക്കെത്താദൂരത്ത് കണ്ണുംനട്ട്, ഒന്നുമുതല്‍ പൂജ്യം വരെ തുടങ്ങിയ സിനിമകളിലും പ്രവര്‍ത്തിച്ചു. വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം വൈകുന്നേരം അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്‌കരിച്ചു.

Next Story

RELATED STORIES

Share it