Latest News

കാറും ആംബുലന്‍സും കൂട്ടിയിടിച്ച് രോഗിയടക്കം രണ്ടുപേര്‍ മരിച്ചു

കാറും ആംബുലന്‍സും കൂട്ടിയിടിച്ച് രോഗിയടക്കം രണ്ടുപേര്‍ മരിച്ചു
X

കുന്നംകുളം: കാണിപ്പയ്യൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന രോഗി കണ്ണൂര്‍ സ്വദേശി കുഞ്ഞിരാമന്‍, കാറിലുണ്ടായിരുന്ന കൂനാംമുച്ചി സ്വദേശി പുഷ്പ എന്നിവരാണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സും തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

റോഡിന്റെ വലതുഭാഗത്ത് കൂടി പാഞ്ഞെത്തിയ കാര്‍ ആംബുലന്‍സില്‍ ഇടിച്ചുകയറുകയായിരുന്നു. അതുകൊണ്ട് ആംബുലന്‍സ് െ്രെഡവര്‍ക്ക് പെട്ടെന്ന് ആംബുലന്‍സ് നിയന്ത്രിക്കാന്‍ സാധിച്ചില്ല. ആംബുലന്‍സില്‍ രോഗിയും െ്രെഡവറും ഉള്‍പ്പെടെ ആകെ അഞ്ചുപേരായിരുന്നു ഉണ്ടായിരുന്നത്. കാര്‍ യാത്രക്കാരായിരുന്ന കൂനംമുച്ചി സ്വദേശി ആന്റോയ്ക്കും പരിക്കേറ്റിട്ടുണ്ട്. ആന്റോയുടെ ഭാര്യയാണ് മരിച്ച പുഷ്പ.

Next Story

RELATED STORIES

Share it