Latest News

എ സി മൊയ്തീനും എം കെ കണ്ണനുമെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ടി പി രാമകൃഷ്ണന്‍

എ സി മൊയ്തീനും എം കെ കണ്ണനുമെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ടി പി രാമകൃഷ്ണന്‍
X

കൊച്ചി: തൃശൂരിലെ ശബ്ദരേഖാ വിവാദത്തില്‍ എ സി മൊയ്തീനും എം കെ കണ്ണനുമെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. പാര്‍ടിക്ക് അകത്ത് ആരോപണങ്ങളോ പ്രശ്‌നങ്ങളോ ഇല്ല. എ സി മൊയ്തീനെയും എം കെ കണ്ണനെയും കരിവാരി തേച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനാണ് ശ്രമം. പോലിസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ച് നിയമവ്യവസ്ഥ പാലിച്ച് നടപടിയെടുക്കും. ഒരുപരാതിയും സര്‍ക്കാര്‍ മൂടിവെച്ചിട്ടില്ലെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it