Latest News

കന്നുകാലികളെ കൊണ്ടുപോവുന്ന വാഹനങ്ങളെ പശുഗുണ്ടകള്‍ ആക്രമിക്കുന്നത് തടയണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി

കന്നുകാലികളെ കൊണ്ടുപോവുന്ന വാഹനങ്ങളെ പശുഗുണ്ടകള്‍ ആക്രമിക്കുന്നത് തടയണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി
X

മുംബൈ: കന്നുകാലികളെ കൊണ്ടുപോവുന്ന വാഹനങ്ങളെ ആക്രമിക്കുന്നതില്‍ നിന്നും പശുഗുണ്ടകളെ തടയണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. അത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരുകയാണെന്നും കുറ്റവാളികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കും ജില്ലാ പോലിസ് മേധാവികള്‍ക്കും അദ്ദേഹം നിര്‍ദേശം നല്‍കി. ഖുറേശി സമുദായ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഉപമുഖ്യമന്ത്രിയുടെ നിര്‍ദേശം. ഡിജിപി രശ്മി ശുക്രയും മുംബൈ പോലിസ് കമ്മീഷണര്‍ ദെവേന്‍ ഭാരതിയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

''പരമ്പരാഗതമായി മാംസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഖുറേശികള്‍. മഹാരാഷ്ട്രയുടെ കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ ഭാഗമാണ് അവര്‍. അതിനാല്‍, ഈ വിഭാഗത്തിലെ വ്യാപാരികളും കന്നുകാലികളെ കൈകാര്യം ചെയ്യുന്ന കര്‍ഷകരും അനീതിക്ക് ഇരയാവുന്നില്ലെന്ന് ഉറപ്പാക്കണം.''-അജിത് പവാര്‍ പറഞ്ഞു.

പശു ഗുണ്ടകളെ നിരോധിക്കണമെന്നായിരുന്നു ഖുറേശി സംഘത്തിന്റെ പ്രധാന ആവശ്യം. നിയമപരമായ കന്നുകാലി വ്യാപാരത്തെ സംരക്ഷിക്കണം, വ്യാജ കേസുകള്‍ പിന്‍വലിക്കണം, കന്നുകാലികളെ കൊണ്ടുപോവുന്നതിനെ അനാവശ്യ നിബന്ധനകള്‍ പിന്‍വലിക്കണം എന്നിവയായിരുന്നു മറ്റു ആവശ്യങ്ങള്‍. ഉപമുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്വകാര്യ വ്യക്തികള്‍ വാഹനങ്ങള്‍ പരിശോധിക്കുന്നത് തടയാനുള്ള ഉത്തരവ് ഇന്നലെ രാത്രി തന്നെ ഡിജിപി ഇറക്കുകയും ചെയ്തു. ജില്ലാ പോലിസ് മേധാവികള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it