Latest News

''മുണ്ടുടുത്ത് സമരത്തിന് പോകരുത്, മടക്കിക്കുത്തിയാല്‍ കാവിക്കളസം കാണേണ്ടി വരും'-പരിഹാസവുമായി എഐവൈഎഫ്

മുണ്ടുടുത്ത് സമരത്തിന് പോകരുത്, മടക്കിക്കുത്തിയാല്‍ കാവിക്കളസം കാണേണ്ടി വരും-പരിഹാസവുമായി എഐവൈഎഫ്
X

കാസര്‍കോട്: പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐയെ പരോക്ഷമായി പരിഹസിച്ച് എഐവൈഎഫ് നേതാവ്. 'സമരത്തിന് പോകുന്ന സമയത്ത് മുണ്ടുടുത്ത് സമരത്തിന് പോകരുത്. മുണ്ട് മടക്കിക്കുത്തേണ്ടി വന്നാല്‍ കാവിക്കളസം പൊതുജനം കാണേണ്ടി വരുമെന്ന് എഐവൈഎഫ് കാസര്‍കോട് ജില്ലാ സെക്രട്ടറി എം ശ്രീജിത്ത് പറഞ്ഞു. പിഎംശ്രീ പദ്ധതിക്കെതിരായ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു ശ്രീജിത്ത് ഇങ്ങനെ പറഞ്ഞത്.

'' കൂടെ നിന്ന് സമരം ചെയ്ത ചില ആളുകള്‍ ഉണ്ട്. അവരോട് പറയാനുള്ളത്, നിങ്ങള്‍ ഇനി സമരത്തിന് പോകുന്ന സമയത്ത്, മുണ്ടുടുത്ത് പോകരുത് എന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കുള്ളത്. നിങ്ങള്‍ മുണ്ടുടുത്ത് സമരത്തിന് പോയാല്‍, ചിലപ്പോള്‍ മുണ്ട് മാടിക്കുത്തേണ്ടി വന്നാല്‍ നിങ്ങളുടെ കാവിക്കളസം കാണേണ്ടുന്ന സാഹചര്യം ഈ നാട്ടുകള്‍ക്ക് വരുമെന്ന് ഓര്‍ക്കണം'-ശ്രീജിത്ത് പറഞ്ഞു.ഫണ്ട് ആണ് വിഷയം എങ്കില്‍ സുപ്രിം കോടതിയില്‍ പോയിക്കഴിഞ്ഞാല്‍ നിയപരമായ തീരുമാനം എടുക്കാന്‍ സാധിക്കും. ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കാം. ഫണ്ട് ഉദ്ദേശിച്ച് കേരളത്തില്‍ ഇന്നുവരെ ഉണ്ടാക്കിയ കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it