Latest News

'മലാശയത്തിലേക്ക് എയര്‍ ഹോസ് കയറ്റി': സഹപ്രവര്‍ത്തകരുടെ 'പ്രാങ്ക്' 15കാരന്റെ ജീവനെടുത്തു

മലാശയത്തിലേക്ക് എയര്‍ ഹോസ് കയറ്റി: സഹപ്രവര്‍ത്തകരുടെ പ്രാങ്ക് 15കാരന്റെ ജീവനെടുത്തു
X

തുര്‍ക്കി: തുര്‍ക്കിയില്‍ ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകരുടെ 'പ്രാങ്ക്' അവസാനിപ്പിച്ചത് 15കാരന്റെ ജീവന്‍. മലാശയത്തിനുള്ളില്‍ ഉയര്‍ന്ന മര്‍ദ്ദമുള്ള എയര്‍ ഹോസ് തിരുകിക്കയറ്റിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ആണ്‍കുട്ടി മരണത്തിന് കീഴടങ്ങി. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.

തുര്‍ക്കിയില്‍ വലിയ പ്രതിഷേധത്തിനാണ് ഈ മരണം വഴിവച്ചിരിക്കുന്നത്. തൊഴിലിടങ്ങളിലെ സുരക്ഷയെ കുറിച്ചും അക്രമാസക്തമായ തമാശകളെ കുറിച്ചും ആളുകള്‍ ആശങ്കാകുലരാണ്. നവംബര്‍ 14നാണ് ദാരുണമായ സംഭവം നടന്നത്. സാന്‍ലിയുര്‍ഫയിലെ ബോസോവയിലെ ഒരു മരപ്പണിശാലയിലാണ് സംഭവം. അവിടെ അപ്രന്റീസായി ജോലി ചെയ്യുകയായിരുന്നു 15കാരനായ മുഹമ്മദ് കെന്‍ഡിര്‍സി. സഹപ്രവര്‍ത്തകനായ ഹബീബ് അക്‌സോയിയും മറ്റൊരു വ്യക്തിയും ചേര്‍ന്നാണ് മുഹമ്മദ് കെന്‍ഡിര്‍സിയെ ആക്രമിച്ചത്.

മുഹമ്മദ് കെന്‍ഡിര്‍സിയുടെ അടുത്തെത്തിയ ഇരുവരും അയാളെ ഭീഷണിപ്പെടുത്തുകയും ബലമായി പിടിച്ചുവയ്ക്കുയും പാന്റ് വലിച്ചൂരുകയുമായിരുന്നു. ശേഷം, ഇവര്‍ മലാശയത്തിലേക്ക് എയര്‍ ഹോസ് കയറ്റി. വേദനയില്‍ പുളഞ്ഞ മുഹമ്മദ് കെന്‍ഡിര്‍സിയെ ഇവര്‍ ബലമായി തന്നെ പിടിച്ചുവച്ചു. പിന്നീട് ബോധരഹിതനായി വീണ കെന്‍ഡിര്‍സിയെ ബൊസോവ മെഹ്‌മെത് എന്‍വര്‍ യില്‍ഡിരിം സ്റ്റേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ചു ദിവസത്തിനുശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു.

Next Story

RELATED STORIES

Share it