Latest News

കിളിമാനൂരിലെ ദമ്പതികളുടെ അപകട മരണം; മുഖ്യപ്രതിയുടെ സുഹൃത്ത് അറസ്റ്റില്‍

ഒളിവിലുള്ള വിഷ്ണുവിനായി തമിഴ്‌നാട്ടിലേക്കും അന്വേഷണം

കിളിമാനൂരിലെ ദമ്പതികളുടെ അപകട മരണം; മുഖ്യപ്രതിയുടെ സുഹൃത്ത് അറസ്റ്റില്‍
X

തിരുവനന്തപുരം: കിളിമാനൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ വിഷ്ണുവിന്റെ സുഹൃത്ത് അറസ്റ്റില്‍. രജിത്-അംബിക ദമ്പതികള്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ വിഷ്ണുവിനെ രക്ഷപ്പെടാന്‍ സഹായിച്ച നെയ്യാറ്റിന്‍കര സ്വദേശി ആദര്‍ശ്(29)ആണ് പിടിയിലായത്. കിളിമാനൂര്‍ പോലിസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. വിഷ്ണുവിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതും ഫോണ്‍ സിം കാര്‍ഡ് എടുത്തു നല്‍കിയതും ആദര്‍ശാണെന്ന് പോലിസ് അറിയിച്ചു. കേസിലെ രണ്ടാം പ്രതിയാക്കിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ വിഷ്ണുവിനായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഒളിവിലുള്ള വിഷ്ണുവിനെ കണ്ടെത്താന്‍ തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്

ജനുവരി നാലിനാണ് പാപ്പാല ജങ്ഷനില്‍ മഹീന്ദ്ര ഥാര്‍ വാഹനം കുന്നുമ്മല്‍ സ്വദേശികളായ രഞ്ജിത്ത് അംബിക ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ച് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ അംബിക ഏഴാം തീയതിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച് രജിത്തും മരിച്ചു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ നാട്ടുകാര്‍ പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. കഴിഞ്ഞദിവസം പ്രതിഷേധിച്ചവര്‍ക്കെതിരേ കേസെടുത്തതോടെ നാട്ടുകാരുടെ രോഷം കൂടി. പഞ്ചായത്തംഗം ഉള്‍പ്പടെ 59 പേര്‍ക്കെതിരേയാണ് കേസ്. രജിത്തിന്റെയും അംബികയുടേയും മക്കളേയും കൊണ്ടായിരുന്നു കിളിമാനൂര്‍ സ്റ്റേഷനു മുന്നിലെ നാട്ടുകാരുടെ പ്രതിഷേധം.

വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ക്കെതിരേ കേസെടുക്കാതെ പോലിസ് ഒത്തു കളിക്കുന്നത് ആരോപിച്ച് രജിത്തിന്റെ മൃതദേഹവുമായി കിളിമാനൂര്‍ പോലിസ് സ്റ്റേഷനു മുന്നില്‍ വലിയ പ്രതിഷേധം ബന്ധുക്കള്‍ സംഘടിപ്പിച്ചിരുന്നു. ഇവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്നാണ് ബന്ധുക്കളുടെ ആരോപണം. പ്രതിഷേധത്തെ തുടര്‍ന്നാണ് വര്‍ക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം കേസന്വേഷണം ആരംഭിച്ചത്. രണ്ടു പേരുടെ മരണത്തിനിടയാക്കിയ വാഹനം സൂക്ഷിച്ചത് എം സി റോഡിനു അരികെ അലക്ഷ്യമായിട്ടായിരുന്നു. പിന്നീട് വാഹനം പോലിസ് സ്റ്റേഷന്‍ പരിധിയിലേക്ക് മാറ്റി. തൊണ്ടി മുതല്‍ കത്തിയതില്‍ ദുരൂഹതയുണ്ടെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമം എന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം.

Next Story

RELATED STORIES

Share it