Latest News

ഭവന കൈമാറ്റ പരിപാടിക്കിടെ കട്ടൗട്ടുകള്‍ തകര്‍ന്നുവീണ് അപകടം; നാലുപേര്‍ക്ക് പരിക്ക്

ഭവന കൈമാറ്റ പരിപാടിക്കിടെ കട്ടൗട്ടുകള്‍ തകര്‍ന്നുവീണ് അപകടം; നാലുപേര്‍ക്ക് പരിക്ക്
X

ഹുബ്ബള്ളി : ചേരി വികസന ബോര്‍ഡ് സംഘടിപ്പിച്ച ഭവന കൈമാറ്റ പരിപാടിക്കായി ഹുബ്ബള്ളിയിലെ മണ്ടൂറ റോഡില്‍ സ്ഥാപിച്ച കൂറ്റന്‍ കട്ടൗട്ടുകള്‍ തകര്‍ന്നുവീണ് അപകടം. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.

42,345 വീടുകളുടെ വിതരണ പരിപാടിയാണ് നിശ്ചയിച്ചിരുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെ നിരവധി മന്ത്രിമാരും എത്തുന്നതിന് മുമ്പാണ് അപകടം നടന്നത്.

പരിപാടിയുടെ പശ്ചാത്തലത്തില്‍, വേദിക്ക് മുന്നില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി തുടങ്ങി നിരവധി നേതാക്കളുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ചിരുന്നു. ഇന്ന് രാവിലെ ഈ കട്ടൗട്ടുകള്‍ തകര്‍ന്നുവീഴുകയായിരുന്നു. തകര്‍ന്നുവീണ കട്ടൗട്ടുകള്‍ വൃത്തിയാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.

Next Story

RELATED STORIES

Share it