Latest News

ദേശീയ സെക്രട്ടറിയായി നിയമിച്ചതിനോട് താല്‍പ്പര്യമില്ലെന്ന് അബിന്‍ വര്‍ക്കി

ദേശീയ സെക്രട്ടറിയായി നിയമിച്ചതിനോട് താല്‍പ്പര്യമില്ലെന്ന് അബിന്‍ വര്‍ക്കി
X

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയാവുന്നതിനോട് താല്‍പ്പര്യമില്ലെന്ന് അബിന്‍ വര്‍ക്കി. കേരളത്തില്‍ തുടരാന്‍ അവസരം നല്‍കണമെന്നും പാര്‍ട്ടി പറഞ്ഞതെല്ലാം താന്‍ ചെയ്ട്ടുണ്ടെന്നും അബിന്‍വര്‍ക്കി പറഞ്ഞു.

കേരളത്തില്‍ പ്രവര്‍ത്തനം തുടരണമെന്നാണ് ആഗ്രഹമെന്നും കോണ്‍ഗ്രസ് എന്നതാണ് തന്റെ അഡ്രസെന്നും അബിന്‍വര്‍ക്കി പറഞ്ഞു.സഹപ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നോടൊപ്പം നിന്നു. പാര്‍ട്ടി തീരുമാനത്തെ മറിച്ച് പറയില്ല. സ്ഥാനമാനമല്ല പ്രധാനം. തന്നെ വെട്ടി തുണ്ടമാക്കിയാലും പാര്‍ട്ടി തന്നെയാണ് വലുത്. വെല്ലുവിളിക്കാന്‍ ഇല്ല. പാര്‍ട്ടി തീരുമാനം തെറ്റാണെന്ന് താന്‍ പറയില്ലെന്നും അബിന്‍ വര്‍ക്കി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ദേശിയ സെക്രട്ടറിയായി നിയമിക്കുന്നതോടെ പ്രവര്‍ത്തന മേഖല കേരളത്തിന് പുറത്തേക്ക് മാറ്റേണ്ടി വരും. മാസങ്ങള്‍ക്ക് ശേഷം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വാഭാവികമായും തനിക്ക് കിട്ടിയേക്കാവുന്ന പരിഗണന അതോടെ ഇല്ലാതാവുമെന്നും അബിന്‍ കരുതുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. സ്ഥാനം ഇല്ലെങ്കിലും താന്‍ യൂത്ത്‌കോണ്‍ഗ്രസില്‍ ഉണ്ടാകുമെന്നും അബിന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it