Latest News

പൂക്കോട്ടൂരില്‍ ചെരിപ്പുകമ്പനിക്ക് തീപിടിച്ചു

പൂക്കോട്ടൂരില്‍ ചെരിപ്പുകമ്പനിക്ക് തീപിടിച്ചു
X

മലപ്പുറം: മലപ്പുറം പൂക്കോട്ടൂരില്‍ ചെരിപ്പുകമ്പനിക്ക് തീപിടിച്ചു. പൂക്കോട്ടൂര്‍ മൈലാടിയില്‍ ഫൂട്ട് വെല്‍ എന്ന കമ്പനിയിലാണ് തീപിടിച്ചത്. രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആളപായമില്ലെന്നാണ് വിവരം.

മുന്‍ഭാഗത്ത് തീ കണ്ടതോടെ തൊഴിലാളികള്‍ പുറത്തേക്കിറങ്ങി രക്ഷപെട്ടതിനാല്‍ ആളപായമുണ്ടായില്ല. കരിപ്പൂര്‍ വമാനത്താവളത്തില്‍ നിന്നടക്കം ആറ് അഗ്നിശമന യൂണിറ്റുകളെത്തിയാണ് തീയണച്ചത്. ചെരുപ്പുകളും നിര്‍മ്മാണത്തിനായി സൂക്ഷിച്ച അംസ്‌കൃത വസ്തുക്കളുമടക്കം കത്തിനശിച്ചു.

Next Story

RELATED STORIES

Share it