Latest News

ഒമ്പതു വയസ്സുകാരിയെ തെരുവുനായ കടിച്ചുകൊന്നു

ഒമ്പതു വയസ്സുകാരിയെ തെരുവുനായ കടിച്ചുകൊന്നു
X

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭലില്‍, അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം കാലിത്തീറ്റ ശേഖരിക്കാന്‍ പോയ ഒമ്പതു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു കൊന്നു.

സംഭല്‍ ജില്ലയിലെ ഹസ്രത്‌നഗര്‍ ഗര്‍ഹി പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള പോട്ട ഗ്രാമത്തിലാണ് സംഭവം. വിനോദിന്റെ 9 വയസ്സുള്ള മകള്‍ റിയ ഗൗതം അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം കാലിത്തീറ്റ ശേഖരിക്കാന്‍ വയലിലേക്ക് പോയിരുന്നു. ഒറ്റക്കിരുന്നു കളിക്കുന്ന പെണ്‍കുട്ടിയെ തെരുവ് നായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ ആറ് മാസമായി നായ്ക്കള്‍ ഇത്തരത്തില്‍ ആളുകളെ ആക്രമിണ്ടെന്നും, മുമ്പ് പലരെയും ആക്രമിച്ചിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. നിരവധി തവണ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it