Latest News

ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച 45 കടകള്‍ പൂട്ടിച്ചെന്ന് മന്ത്രി

ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച 45 കടകള്‍ പൂട്ടിച്ചെന്ന് മന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്‍മ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. ആഗസ്റ്റ് 6, 7 തീയതികളില്‍ 59 സംഘങ്ങള്‍ 1,557 കടകളില്‍ പരിശോധന നടത്തിയെന്നും വീഴ്ച്ച വരുത്തിയ 45 കടകള്‍ പൂട്ടിച്ചെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രാത്രികാലങ്ങളിലാണ് പരിശോധന നടത്തിയത്. 256 സ്ഥാപനങ്ങള്‍ക്ക് തിരുത്തല്‍ നോട്ടീസും 263 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. പച്ച മുട്ട കൊണ്ട് നിര്‍മിച്ച മയോണൈസ് ഉപയോഗിച്ചോ എന്നും പരിശോധന നടന്നിരുന്നു.

ഷവര്‍മ വില്‍പ്പനയുമായി ബന്ധപ്പെട്ട പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നേരത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് പുറത്തിറക്കിയിരുന്നു. പാഴ്‌സലില്‍ തീയതിലും സമയവും കൃത്യമായി രേഖപ്പെടുത്തണം. എഫ്എസ്എസ് ആക്ട് പ്രകാരം ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ ഒരു വ്യക്തിയും ഏതെങ്കിലും ഭക്ഷ്യ ബിസിനസ് ആരംഭിക്കുകയോ നടത്തുകയോ ചെയ്യരുത്. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. പരാതിയുള്ളവര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വിവരം അറിയിക്കേണ്ടതാണ്. ഇത് കൂടാതെ കൊല്ലം പോളയത്തോട് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ 60 കിലോഗ്രാം പഴകിയ മാംസം പിടിച്ചെടുത്തു. ഷവര്‍മ പരിശോധനയ്ക്കിടെ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Next Story

RELATED STORIES

Share it