Latest News

*കുണ്ടനൂർ നാഷണൽ സ്റ്റീൽ കമ്പനിയിൽ നിന്ന് 81 ലക്ഷം കവർന്ന നാല് പ്രതികൾ കൂടി പിടിയിൽ*

*കുണ്ടനൂർ നാഷണൽ സ്റ്റീൽ കമ്പനിയിൽ നിന്ന് 81 ലക്ഷം കവർന്ന നാല് പ്രതികൾ കൂടി പിടിയിൽ*
X

കുണ്ടന്നൂർ : നാഷണൽ സ്റ്റീൽ കമ്പനിയിൽ നിന്ന് മുഖംമൂടി ധരിച്ച് 81 ലക്ഷം രൂപ കവർന്ന സംഭവത്തിൽ നാല് പേരെ കൂടി പോലീസ് വലയിലാക്കി. കേസിലെ ഒന്നാം പ്രതിയും സൂത്രധാരനുമായ നടമ സ്വദേശി ജോജി, ജയ്സൽ ഫ്രാൻസിസ്, അബിനാസ് കുര്യക്കോസ് ,ലെനിൻ എന്നിവരെയാണ് മരട് പോലീസ് പിടികൂടിയത് ഇവരിൽനിന്ന് 30 ലക്ഷം രൂപയും കാറും പോലീസ് പിടിച്ചെടുത്തു. നേരത്തെ പിടികൂടിയ ഏഴ് പേർ (ഒരുഅഭിഭാഷകൻ) ഉൾപ്പെടെ ഇതുവരെയായി 11 പേർ പിടിയിൽ ആയിട്ടുണ്ട് . 'തമിഴ്നാട് ആസ്ഥാനമായുള്ള ട്രേഡ് പ്രോഫിറ്റ് ഫണ്ട് എന്ന പണം ഇരട്ടിയാക്കുന്ന റാക്കറ്റ് 81ലക്ഷം രൂപ ഒരു കോടി പത്തുലക്ഷം രൂപയാക്കി മാറ്റാമെന്ന് വാഗ്ദാനം ചെയ്തു കമ്പനി ഉടമ സുബിൻ ജോസഫിനെ സമീപിക്കുകയായിരുന്നു.പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ മൂന്നംഗ മുഖംമൂടി സംഘം സ്ഥലത്ത് എത്തി തോക്ക് ചൂണ്ടി കവർച്ച നടത്തിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. ഈ മാസം എട്ടിനായിരുന്നു സംഭവം

Next Story

RELATED STORIES

Share it