Latest News

ഉംറ നിർവഹിച്ച് മദീന സന്ദർശനത്തിന് പുറപ്പെട്ട ബസ് കത്തി 40 മരണം

ഉംറ നിർവഹിച്ച് മദീന സന്ദർശനത്തിന് പുറപ്പെട്ട ബസ് കത്തി 40 മരണം
X

മദീന : മക്കയിൽ നിന്നും മദീനയിലേക്ക് 43 ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് വഴിയിൽ ഡീസൽ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച് കത്തി 40 പേർ മരണപ്പെട്ടു . ഹൈദരാബാദ് സ്വദേശികളാണ് ബസിൽ ഉണ്ടായിരുന്നത്. ദാരുണമായ ഈ അപകടം ഉണ്ടാകുന്നത് രാത്രി സൗദി സമയം 11 മണിക്കാണ് . ഇന്ത്യൻ സമയം ഏതാണ്ട് പുലർച്ചെ ഒന്നരമണിയോടെ കൂടിയാണ് ഈ അപകടം സംഭവിക്കുന്നത്. മക്കയിൽ ഉംറ കർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം ബദർ വഴി മദീനയിലേക്ക് പോയതായിരുന്നു. മദീനയിലേക്ക് എത്താൻ ഏകദേശം ഒരു മണിക്കൂർ മാത്രം ബാക്കി നിൽക്കെയാണ് ഇവർ സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചത്.ഒരാൾ രക്ഷപെട്ടിട്ടുണ്ടന്നും ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടന്നും ഉംറ ഏജൻസി വൃത്തങ്ങൾ പറഞ്ഞു.തീ ആളി പടർന്നതിനാൽ ആരെയും തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് ഉള്ളത്. യാത്രക്കാരിൽ 43 ൽ 30 അധികം പേർ സ്ത്രീകളും കുഞ്ഞുങ്ങളും ആണ് .

മക്കയിലെ ഉംറ ഏജൻസിയാണ് ഇവരുടെ യാത്ര ക്രമീകരികരണങ്ങൾ നടത്തിയിരുന്നത്.

Next Story

RELATED STORIES

Share it