Latest News

ഹുമയൂൺ ശവകുടീരത്തിന്റെ ദർഗ തകർന്നു ,അഞ്ചുപേർ മരിച്ചു മൂന്നു പേരുടെ നില ഗുരുതരം

ഹുമയൂൺ ശവകുടീരത്തിന്റെ ദർഗ തകർന്നു ,അഞ്ചുപേർ മരിച്ചു മൂന്നു പേരുടെ നില ഗുരുതരം
X

ന്യൂഡൽഹി : ഡൽഹി നിസാമുദ്ദീനിലെ ഹുമയൂൺ ചക്രവർത്തിയുടെ ശവകുടീരം ഉൾപ്പെടുന്ന കെട്ടിടസമുച്ചയത്തിന്റെ ഭാഗമായ ഭർഗയുടെ താഴികക്കുടം തകർന്നു വീണ് അപകടം . അപകടത്തിൽ അഞ്ചു പേർ മരിച്ചു. രണ്ടു പുരുഷൻമാരും മൂന്നു സ്ത്രീകളുമാണ് മരണപ്പെട്ടതെന്നാണ് വിവരം.താഴികകുടത്തിനിടയിൽ 11 പേർ കുടുങ്ങിയതായി സംശയിക്കുന്നു. മൂന്ന് പേരുടെ നില ഗുരുതരമാണന്നാണ് റിപോർട്ടുകൾ. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം . രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു . കെട്ടിടാവിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ചിലരെ പ്രദേശവാസികൾ രക്ഷപ്പെടുത്തിയതായും അറിയിച്ചു . രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി പത്രപ്രവർത്തകരെയും, മറ്റ് സന്ദർശകരുടെയും പ്രവേശനം നിരോധിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it