- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സീനിയർ ജേർണലിസ്റ്റ് യൂണിയൻ കേരളയുടെ അഞ്ചാമത് സംസ്ഥാന സമ്മേളനം ഈ മാസം 22 ,23 കണ്ണൂരിൽ നടക്കും

കണ്ണൂർ: മുതിർന്ന മാധ്യമ പ്രവർത്തകരുടെ സംഘടനയായ സീനിയർ ജേർണലിസ്റ്റ്‌സ് യൂണിയൻ കേരളയുടെ അഞ്ചാമത് സംസ്ഥാന സമ്മേളനം ഈമാസം 22,23 തീയതികളിൽ കണ്ണൂർ ചേംബർ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.22 ന് തിങ്കളാഴ്ച വൈകിട്ട് ജനാധിപത്യം: പ്രതീക്ഷയും ആശങ്കയും എന്ന വിഷയത്തിൽ സെമിനാർ നടക്കും. മാധ്യമ വിദഗ്ധൻ ആർ. രാജഗോപാൽ വിഷയം അവതരിപ്പിക്കും. ന്യൂ ഇന്ത്യൻ എക്സ്പ്രസ് മുൻ റസിഡന്‍റ് എഡിറ്റർ എൻ. മാധവൻ കുട്ടി, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സെക്രട്ടറി സുരേഷ് എടപ്പാൾ, ബി.ജെ.പി ദേശീയ സമിതിയംഗം സി.കെ. പത്മനാഭൻ, മാധ്യമ പ്രവർത്തകൻ എംവി. നികേഷ് കുമാർ എന്നിവർ പ്രഭാഷണം നടത്തും. എഴുത്തുകാരനും മാതൃഭൂമി മുൻ ന്യൂസ് എഡിറ്ററുമായ കെ.ജി. ജ്യോതിർഘോഷ് മോഡറേറ്ററാകും.23 ന് രാവിലെ 10ന് ചേംബർ ഹാളിൽ പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സീനിയർ ജേർണലിസ്റ്റ്‌സ് യൂണിയൻ കേരള സംസ്ഥാന പ്രസിഡന്‍റ് എസ്.ആർ. ശക്തിധരൻ അധ്യക്ഷത വഹിക്കും. ഇ.എം. രഞ്ചിത്ത് ബാബുവിന്‍റെ ‘വാർത്താ പരിക്രമണം’ പുസ്തക പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കണ്ണൂർ മേയർ മുസ്‌ലീഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.കെ.കെ. രത്നകുമാരി എന്നിവർ മുഖ്യാതിഥി കളാകും. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, ഡി.സി.സി പ്രസിഡന്‍റ് അഡ്വ. മാർട്ടിൻ ജോർജ്, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്‍റ് അഡ്വ. അബ്ദുൽ കരീം ചേലേരി, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം അഡ്വ.പി. അജയകുമാർ, ജനതാദൾ എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ദിവാകരൻ, സീനിയർ ജേർണലിസ്റ്റ്‌സ് യൂണിയൻ കേരള സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് കെ. ജനാർദനൻ നായർ എന്നിവർ സംസാരിക്കും.വൈകിട്ട് നാലിന് സമാപന സമ്മേളനം കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















