Latest News

ശ്രീലങ്കയിലെ ദിത്വ ചുഴലിക്കാറ്റ്: മരണം 200 കവിഞ്ഞു. 350 മലയാളികൾ വ്യാമസേന വിമാനത്തിൽ തിരുവനന്തപുരത്ത് എത്തി

ശ്രീലങ്കയിലെ ദിത്വ ചുഴലിക്കാറ്റ്: മരണം 200 കവിഞ്ഞു.  350 മലയാളികൾ വ്യാമസേന വിമാനത്തിൽ തിരുവനന്തപുരത്ത് എത്തി
X

തിരുവനന്തപുരം: ദിത്വ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കെടുതികളിൽ മരണം 200 കവിഞ്ഞു. ശക്തമായ പ്രളയത്തെ തുടർന്ന് ശ്രീലങ്കയിൽ കുടുങ്ങിപ്പോയ മലയാളികളായ 350 പേർ തിരുവനന്തപുരത്ത് എത്തി.ഇന്ത്യൻ വ്യാമസേനയുടെ പ്രത്യേക വിമാനത്തിൽ കൊളംബോയിൽ നിന്നുമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. നോർക്ക റൂട്ട്സ് പ്രതിനിധികൾ ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകി.വീടുകളിലേക്ക് പോകുന്നതിനായി എറണാകുളത്തേക്ക് രണ്ട് ബസ്സുകളും നോർക്ക ഏർപ്പാടാക്കി യിട്ടുണ്ട്. ദിത്വ ചുഴലികാറ്റിനെ തുടർന്നു ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 176 പേരെ കാണാതായിട്ടുണ്ട് .ജനനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയർന്നതിനാൽ കിഴക്കൻ മേഖലകളിൽ വെള്ളപ്പൊക്കം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് .

Next Story

RELATED STORIES

Share it