Latest News

താര സംഘടനയെ (എഎംഎംഎ ) ഇനി വനിതകൾ നയിക്കും

താര സംഘടനയെ (എഎംഎംഎ ) ഇനി വനിതകൾ നയിക്കും
X

കൊച്ചി : താര സംഘടനയായ എഎംഎംഎ യുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ പ്രസിഡണ്ട് തിരഞ്ഞെടുക്കപ്പെട്ടു. ശ്വേതമേനോൻ ഇനി സംഘടനയെ നയിക്കും. കുക്കു പരമേശ്വരനാണ് ജനറൽ സെക്രട്ടറി . ഉണ്ണീ ശിവപാൽ ട്രഷററും. രാവിലെ പത്ത് മുതൽ ഉച്ച വരെ കൊച്ചി മാരിയറ്റ് ഹോട്ടലിൽ ആണ് തിരഞ്ഞെടുപ്പ് നടന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുള്ള വിവാദങ്ങൾക്കും, സംഘടനയിലെ പൊട്ടിത്തെറികൾക്കും പിന്നാലെ പ്രസിഡണ്ട് ആയിരുന്ന മോഹൻലാലിൻറെ രാജിക്കും ശേഷം വന്ന തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത് 298 പേരാണ്.233 വനിതാ അംഗങ്ങൾ ഉൾപ്പടെ ആകെ 506 അംഗങ്ങൾക്കാണ് സംഘടനയിൽ വോട്ടാവകാശ ഉള്ളത് . കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പോളിംഗ് ശതമാനം കുറവാണെങ്കിലും ഏവരും ഉറ്റുനോക്കുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു സംഘടന തലപ്പത്തേക്ക് വനിതകൾ മത്സരിക്കുന്നത് . വലിയ ആരോപണങ്ങൾ ആണ് പല സ്ഥാനാർഥികൾക്ക് മേലും ഉണ്ടായിരുന്നത്. ഇനി വനിതകൾ എഎംഎംഎ യെ നയിക്കും

Next Story

RELATED STORIES

Share it