Latest News

അടൂരിനെതിരെ വനിതാ സംഘടനകൾ വനിതാ കമ്മീഷനിൽ പരാതി നൽകി

അടൂരിനെതിരെ വനിതാ സംഘടനകൾ വനിതാ  കമ്മീഷനിൽ പരാതി നൽകി
X

തിരുവനന്തപുരം : കേരള നിയമസഭാ സമുച്ചയത്തിൽ കേരള ഫിലിം പോളിസി കോൺക്ലേവിൻ്റെ സമാപന ചടങ്ങിൽ വിവാദ പരാമർശം നടത്തിയ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ വനിതാ കമ്മീഷനിൽ വനിതാ സംഘടനകളുടെ പരാതി പ്രവാഹം. ഡബ്ല്യു സി സി ,ദിശ, അന്വേഷി,വിങ്സ് , നിസ, പെൺകൂട്ട് എന്നി വനീതാ സംഘടനകൾ ആണ് പരാതി നൽകിയത് . അടൂർ ഗോപാലകൃഷ്ണന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കും, കേരള നാടക അക്കാദമി വൈസ് ചെയർപേഴ്സണും ഗായികയുമായ പുഷ്പവതി പൊയി പാടത്തെ അധിക്ഷേപിച്ചതിന്നും എതിരെയാണ് പരാതി. അടൂരിനെ കമ്മീഷൻ വിളിച്ചുവരുത്തി വിശദീകരണം നടത്തണം എന്ന് വനിതാ സംഘടനകൾ ആവശ്യപ്പെട്ടു. അടൂരിന് സർക്കാർ പരിപാടികളിൽ നിന്ന് മാറ്റി നിർത്താൻ നിർദ്ദേശിക്കണമെന്നും കമ്മീഷനോട് പരാതിയിൽ ആവശ്യപ്പെടുന്നു.

Next Story

RELATED STORIES

Share it