കണ്ണൂരിലെ താവം മേല്‍പ്പാലം തുറക്കാന്‍ അനുമതികണ്ണൂര്‍ ജില്ലയിലെ കല്യാശേരി മണ്ഡലത്തില്‍ കെ.എസ്.റ്റി.പി പ്രവൃത്തിയായ പിലാത്തറ-പാപ്പിനിശ്ശേരി റോഡില്‍ ഉള്‍പ്പെടുന്ന താവം മേല്‍പ്പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നിര്‍ദ്ദേശം നല്‍കി.പ്രസ്തുത മേഖലയില്‍ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെടുന്നതായി മണ്ഡലത്തിലെ എം.എല്‍.എ ടി.വി. രാജേഷ് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.റ്റി.പി അധികൃതരോട് തുറന്നുകൊടുക്കാന്‍ മന്ത്രി ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം പ്രസ്തുത മേല്‍പ്പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുന്നതാണെന്നും മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.

RELATED STORIES

Share it
Top