Cricket

ശ്രീലങ്കയ്‌ക്കെതിരേ ത്രസീപ്പിക്കുന്ന ജയവുമായി ഇന്ത്യന്‍ പെണ്‍പട

ശ്രീലങ്കയ്‌ക്കെതിരേ ത്രസീപ്പിക്കുന്ന ജയവുമായി ഇന്ത്യന്‍ പെണ്‍പട
X

ഗാലി(ശ്രീലങ്ക): ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ആവേശം അവസാന വിക്കറ്റ് വരെ നീണ്ടു നിന്ന മല്‍സരത്തില്‍ അവരെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ. ഇതോടെ മൂന്നു ഏകദിന മല്‍സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 219 റണ്‍സ് നേടി. മറുപടി ബാറ്റിങിനിറങ്ങിയ ലങ്കന്‍ വനിതകള്‍ 48.1 ഓവറില്‍ 212 റണ്‍സ് എടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി.
ഇന്ത്യക്കു വേണ്ടി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ടാനിയ ഭാട്ടിയയും (68) മിതാലി രാജും (52) അര്‍ധശതകം നേടി. 66 പന്തില്‍ 9 ഫോറുകളുടെ അകമ്പടിയോടെയാണ് ടാനിയ അര്‍ധശതകം തികച്ചത്. മിതാലി 121 പന്തില്‍ നാലു ഫോറുകള്‍ അടിച്ചാണ് ഇത്രയും റണ്‍സ് നേടിയത്. ഡി ഹേമലത(35), ശിഖ പാണ്ഡെ(15), സ്മൃതി മന്ദാന(14), ദീപ്തി ശര്‍മ(12) എന്നിവര്‍ രണ്ടക്കം തികച്ചു.
ശ്രീലങ്കന്‍ നിരയില്‍ എസി ജയന്‍ഗനി(57), സിരിവര്‍ധനെ(49) എന്നിവരാണ് മികച്ച പ്രകടനം നടത്തിയത്. എസി ജയന്‍ഗനി 42 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും പ്രബോധനിയും വീരക്കൊടിയും രണ്ട് വീതം വിക്കറ്റുകളും നേടി. ഇന്ത്യക്കു വേണ്ടി മന്‍സി ജോഷിയും രാജേശ്വരി ഗെയ്ക്‌വാദും രണ്ടു വിക്കറ്റ് വീതം നേടി.
നേരത്തെ ഒന്നാം ഏകദിന മല്‍സരത്തില്‍ മൂന്നു വിക്കറ്റ് നേടിയ മന്‍സി ജോഷിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ ഇന്ത്യ ഒമ്പതു വിക്കറ്റിനു വിജയിച്ചിരുന്നു. ഇതോടെ മന്‍സി ജോഷി പരമ്പരയില്‍ ഇതുവരെ മൊത്തം അഞ്ചു വിക്കറ്റ് നേടി.
Next Story

RELATED STORIES

Share it