ടീമില്‍ നിന്ന് ഒഴിവാക്കതില്‍ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ താരം കേദാര്‍ ജാദവ്
BY jaleel mv26 Oct 2018 9:38 AM GMT

X
jaleel mv26 Oct 2018 9:38 AM GMT

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന മൂന്ന് മല്‍സരങ്ങളില്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ ടീം സെലക്ഷന്‍ കമ്മിറ്റിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ താരം കേദാര്‍ ജാദവ്. കഴിഞ്ഞ മല്‍സരത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ചിട്ടും എന്തു കൊണ്ടാണ് തന്നെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന് തനിക്ക് അറിയണമെന്നാണ് താരം പ്രതികരിച്ചത്. സെലക്ടര്‍മാര്‍ ടീം സെലക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തന്നോട് സംസാരിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ചയായിരുന്നു വിന്‍ഡീസിനെതിരായ അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ആദ്യ മല്‍സരങ്ങളില്‍ കളിച്ച മുഹമ്മദ് ഷമിയെ മാറ്റി പകരം ഭുവനേശ്വര്‍ കുമാറിനേയും ജസ്പ്രീത് ബുംറയേയും ടീമിലേക്ക് തിരിച്ചെടുത്തതാണ് ഏക മാറ്റം. ഏഷ്യാകപ്പ് ഫൈനല്‍ മല്‍സരത്തിനിടെ പരിക്കേറ്റ കേദാര്‍ ജാദവ് ടീമിലേക്ക് തിരിച്ചെത്തുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും താരത്തെ സെലക്ടര്‍മാര്‍ പരിഗണിച്ചില്ല.
ഏഷ്യാകപ്പ് ഫൈനലില്‍ പരിക്ക് പിടികൂടിയ ജാദവ് കഴിഞ്ഞ ദിവസം നടന്ന ദേവ്ധര്‍ ട്രോഫിയില്‍ 25 പന്തില്‍ 41 റണ്‍സ് നേടിയിരുന്നു. പരിക്ക് മാറി ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടത്തിയ ഫിറ്റ്‌നസ് ടെസ്റ്റിലും പാസായ ജാദവ് ദേവ്ധര്‍ ട്രോഫിയിലും മികവ് കാട്ടി നില്‍ക്കുമ്പോള്‍ ടീമില്‍ നിന്ന് തഴയപ്പെട്ടത് ചോദ്യ ചിഹ്നമായി ഉയരുന്നു.
Next Story
RELATED STORIES
എഫ് എ കപ്പില്‍ ക്ലാസ്സിക്ക് തിരിച്ചുവരവുമായി യുനൈറ്റഡ്; ഇറ്റലിയില്‍...
20 March 2023 6:41 AM GMTഎല്‍ ക്ലാസ്സിക്കോ ബാഴ്സയ്ക്ക് തന്നെ; ഈ വര്‍ഷം റയലിനെ പൂട്ടിയത് മൂന്ന് ...
20 March 2023 6:15 AM GMTഐഎസ്എല്‍ റഫറിങിനെതിരേ ബെംഗളൂരു എഫ്സിയും രംഗത്ത്
19 March 2023 1:13 PM GMTഎഫ് എ കപ്പിലും ഹാലന്റിന് ഹാട്രിക്ക്; ബേണ്‍ലിയെ തകര്‍ത്ത് സിറ്റി...
19 March 2023 6:04 AM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTയൂറോ കപ്പ് യോഗ്യതാ മല്‍സരം; ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍...
17 March 2023 5:10 PM GMT