നഗരസഭ ചെയര്‍പേഴ്‌സന്‍ നിയന്ത്രിച്ച ജെസിബി നിയന്ത്രണം വിട്ട് അപകടം; വനിതാ കൗണ്‍സിലര്‍ക്ക് പരിക്കേറ്റു


ഗുരുവായൂര്‍: ഗുരുവായൂരില്‍ അമൃത് പദ്ധതിയുടെ ഉദ്ഘാടനത്തിനിടെ നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രഫ.പി കെ ശാന്തകുമാരി നിയന്ത്രിച്ച ജെസിബി നിയന്ത്രണം വിട്ട് അപകടം. വനിത കൗണ്‍സിലര്‍ക്ക് പരിക്കേറ്റു. അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ സവിത സുനിക്കാണ് പരിക്കേറ്റത്. രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് ചെയര്‍പേഴ്‌സന്‍ ജെസിബിയില്‍ കയറി ഓപ്പറേറ്ററുടെ സഹായത്തോടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഇതിനിടെ ജെസിബി തെന്നിമാറി നടപ്പാതയുടെ ഇരുമ്പ് കൈവരി തകര്‍ത്തു. കൈവരി കൈയില്‍ വന്നിടിച്ചാണ് കൗണ്‍സിലര്‍ക്ക് പരിക്കേറ്റത്. ജെ.സി.ബിയുടെ കൈ വട്ടം ചുറ്റിയതോടെ പരിസരത്തുള്ളവര്‍ ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.പരിക്കേറ്റ കൗണ്‍സിലറെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
afsal ph aph

afsal ph aph

Our Contributor help bring you the latest article around you


RELATED STORIES

Share it
Top