Cricket

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ആര്‍ പി സിങ് വിരമിച്ചു

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ആര്‍ പി സിങ് വിരമിച്ചു
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ആര്‍ പി സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. നിലവില്‍ ഫോം ഔട്ടിന്റെ പേരില്‍ ഉത്തര്‍ പ്രദേശ് രഞ്ജി ടീമില്‍ നിന്ന് പോലും അവഗണന നേരിടുകയായിരുന്നു താരം.
2005 സപ്തംബര്‍ നാലിനാണ് ആര്‍പി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. ആ ദിനമായ ഇന്ന് തന്നെ വിരമിക്കലും പ്രഖ്യാപിച്ചു 32കാരനായ ഇടംകൈയന്‍ പേസര്‍.
2007ലാണ് അദ്ദേഹം അവസാനമായി രഞ്ജി ട്രോഫിയില്‍ കളിക്കുന്നത്. അതിനുശേഷം പ്രാദേശിക മല്‍സരങ്ങളില്‍ മാത്രമാണ് കളിക്കാനായത്. ഇടക്കാലത്ത് വന്ന പരിക്കിനൊപ്പം കൂടുതല്‍ യുവതാരങ്ങള്‍ വളര്‍ന്നു വന്നതും രുദ്രപ്രതാപിന്റെ കരിയറിന് തിരിച്ചടിയായി.
2007ല്‍ ഇന്ത്യ ലോഡ്‌സില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ചപ്പോള്‍ അഞ്ചുവിക്കറ്റോടെ കളിയുടെ താരമായിരുന്നു. ഇന്ത്യയ്ക്കായി നാലു ടെസ്റ്റും 58 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. യഥാക്രമം 40, 60 വിക്കറ്റുകളും സ്വന്തമാക്കി. ഇന്ത്യ 2007ല്‍ ട്വന്റി20 ലോകകപ്പ് നേടുമ്പോള്‍ ടീമിലെ നെടുംതൂണായിരുന്നു.
Next Story

RELATED STORIES

Share it