Product

സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു

പവന് 600 രൂപ കുറഞ്ഞ് 93,160 രൂപയായി

സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു
X

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില രാവിലെയും ഉച്ചക്കുമായി രണ്ടുതവണ കുറഞ്ഞു. ഉച്ചക്ക് സ്വര്‍ണം ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,645 രൂപയും, പവന് 600 രൂപ കുറഞ്ഞ് 93,160 രൂപയുമായി. രാവിലെ 560 രൂപ കുറഞ്ഞ് 93,760 രൂപയായയിരുന്നു വില. ഇന്ന് സ്വര്‍ണം ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയുടെ കുറവുമാണുണ്ടായിട്ടുള്ളത്.

ഇന്നലെ രാവിലെയും ഉച്ചക്കും സ്വര്‍ണവില വര്‍ധിച്ചിരുന്നു. രാവിലെ ഗ്രാമിന് 210 രൂപയും പവന് 1,680 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. ഉച്ചക്കു ശേഷം ഗ്രാമിന് 60 രൂപ വര്‍ധിച്ച് 11,790 രൂപയും പവന് 600 രൂപ വര്‍ധിച്ച് 94,320 രൂപയിലുമെത്തിയിരുന്നു.

Next Story

RELATED STORIES

Share it